പൃഥ്വിരാജിന്റെ കസേര ഇനി ഉണ്ണി മുകുന്ദന്

By Aswathi

'പുതിയ മുഖം' എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് മറ്റൊരു മുഖം നല്‍കിയ സംവിധായകനാണ് ദീപന്‍. പൃഥ്വിരാജിന്റെ ആക്ഷന്‍ ഹീറോ ചിത്രങ്ങളില്‍ മികച്ചതാണ് പുതിയ മുഖം. എന്നാല്‍ അടിപിടി മസാല ചിത്രങ്ങളെല്ലാം പൃഥ്വി ഇപ്പോള്‍ ഉപേക്ഷിച്ച മട്ടാണ്.

അത്തരം ചിത്രങ്ങളോടുള്ള താത്പര്യം നശിച്ചെന്നും കാമ്പുള്ള കഥകളോടും കഥാപാത്രങ്ങളോടുമാണ് താത്പര്യമെന്നും പൃഥ്വിരാജ് വ്യക്തമാക്കി കഴിഞ്ഞു. സമീപ കാലത്ത് ഇറങ്ങിയ പൃഥ്വിയുടെ ചിത്രങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ അക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ.

unni-mukundan

എന്നാല്‍ ദീപന്‍ വിടുന്ന മട്ടില്ല, പൃഥ്വിയല്ലെങ്കില്‍ മറ്റൊരാള്‍. പൃഥ്വിയുടെ കസേര ഉണ്ണി മുകുന്ദന് നല്‍കുയാണ് ദീപന്‍. ഉണ്ണി മുകുന്ദനെ ആക്ഷന്‍ ഹീറോയാക്കി ദീപന്‍ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തിന് കഥയെഴുതുന്നത് സേതുവാണ്.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഇടിവെട്ട് ഡയലോഗുകളും ചിത്രത്തിലുണ്ടാകും. 'മല്ലു സിംഗ്' എന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദനെ ഒരു ആക്ഷന്‍ ഹീറോ ആക്കാനുള്ള ശ്രമം സേതു നേരത്തെ നടത്തിയതാണ്. ചിത്രത്തിന് അനുയോജ്യമായ തരത്തില്‍ അത് വിജയ്ക്കുകയും ചെയ്തു.

വീണ്ടും പരീക്ഷണങ്ങളുമായി രംഗത്തെത്താന്‍ ഉണ്ണി മുകുന്ദന് ധൈര്യം നല്‍കുന്നത് 'വിക്രമാദിത്യ'ന്റെ വിജയമാണ്. വിക്രമാദിത്യനിലേതെന്ന പോലെ പുതിയ ചിത്രത്തലും ഉണ്ണി ഒരു പൊലീസിന്റെ വേഷത്തിലാണ് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X