പൊലീസ് പടം ചെയ്ത് ഉണ്ണി മുകുന്ദന്‍ സുരേഷ് ഗോപിയാവുമോ?
വിക്രമാദിത്യനിലെ പൊലീസ് വേഷം അഴിച്ച് വയ്ക്കും മുന്‍പ് ഉണ്ണി മുകുന്ദനെ തേടി വീണ്ടും പൊലീസ് വേഷം. ദീഫന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിലാണ് ഉണ്ണി വീണ്ടും പൊലീസ് വേഷത്തിലെത്തുക. ചിത്രത്തില്‍ മുഴു നീള വേഷമാണ് ഉണ്ണിയ്ക്ക്. സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത്.
വിക്രമാദിത്യനിലെ ഉണ്ണിയുടെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. തുടര്‍ന്നാണ് വീണ്ടും ഉണ്ണിയെ തേടി പൊലീസ് വേഷങ്ങള്‍ എത്തുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെയൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ശരത് ഹരിദാസന്‍ സംവിദാനം ചെയ്യുന്ന എന്തൊരു ഭാഗ്യമാണ് ഉണ്ണിയുടെ അഠുത്ത ചിത്രം. നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക. ഒരു റൊമാന്റിക് ഹിറോയായാണ് ഉണ്ണി ചിത്രത്തില്‍ എത്തുക. യുവാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാകും ഇതെന്ന് അടുത്തിടെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി പറഞ്ഞു.
ഇതിന് മുന്‍പ് സേതുവിന്റെ തിരക്കഥയില്‍ മല്ലു സിംഗ് എന്ന ചിത്രത്തിലും ഉണ്ണി അഭിനയിച്ചിട്ടുണ്ട്. വിക്രമാദിത്യനിലെ ഉണ്ണിയുടെ പ്രകടനം വളരെ നന്നായിരുന്നെന്ന് സേതു. ദീഫന്റെ ചിത്രത്തില്‍ ആക്ഷനാണ് പ്രാധാന്യം.


Click it and Unblock the Notifications