എന്നെ ചന്ദ്രോത്ത് പണിക്കരാക്കിയതിന്!! ട്രെയിനർക്ക് സർപ്രൈസ് സമ്മാനവുമായി ഉണ്ണി മുകുന്ദൻ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെയാണ് ഉണ്ണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാമാങ്കത്തിലെ ഉണ്ണിയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഠിനമായ ശരീരിക തയ്യാറെടുപ്പുകളാണ് ചിത്രത്തിനു വേണ്ടി എടുത്തിരുന്നത്.

ഇപ്പോഴിത തന്നെ സഹായിച്ച ജിം ട്രെയിനർ ജോണ്‍സണ്‍ എപിക്ക് ഓണ സമ്മാനവുമായി താരം.യമഹയുടെ ആര്‍ 15 ആണ് ഉണ്ണി മുകുന്ദന്‍ സമ്മാനിച്ചത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നിങ്ങൾക്ക് ബൈക്ക് ഇഷ്ടമായതിൽ എനിക്ക് വലിയ സന്തോഷം. എന്നാൽ മാമാങ്കത്തിനായി എന്നെ ഒരുക്കിയെടുക്കാൻ നിങ്ങള്‍ ചിലവഴിച്ച സമയവും ഊര്‍ജ്ജവും വെച്ചു നോക്കുമ്പോൾ ഈ സമ്മാനം ഒന്നുമല്ല. സ്വന്തം അനുജനെ എന്നപോലെയാണ് നിങ്ങള്‍ എന്നെ പരിശീലിപ്പിച്ചത്. ജോണ്‍സണ്‍ ഏട്ടാ, മുന്‍കൂര്‍ ഓണാശംസകള്‍'. ബൈക്കിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിച്ചു.
അപ്രതീക്ഷിത സമ്മാനം ലഭിച്ചതിന്റെ സന്തോഷം ജോൺസണും പങ്കുവെച്ചിട്ടുണ്ട്. 'ഇന്ന് വൈകിട്ട് കുസാറ്റ് മില്‍മയുടെ അടുത്ത് ഞാന്‍ ഇരുന്നിടത്തേക്ക് ഉണ്ണി ബൈക്ക് ഓടിച്ചെത്തി. എന്നിട്ട് പറഞ്ഞു ദാ ചേട്ടന് എന്റെയൊരു ചെറിയ ഗിഫ്റ്റ് എന്ന്. ഞാന്‍ സന്തോഷം കൊണ്ട് വല്ലാത്തൊരു അവസ്ഥയില്‍ ആയി', ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Click it and Unblock the Notifications











