മേക്ക് ഓവർ കണ്ട് ശരിക്കും ഞെട്ടി! ഉണ്ണിയെ സ്ത്രീയാക്കിയത് എങ്ങനെയെന്ന് അറിയാമോ? വീഡിയോ കാണാം

പ്രമുഖ മേക്കപ്പ് മാൻ പ്രദീപ് രങ്കനാണ് ഉണ്ണിയെ സ്ത്രീയാക്കിയതിനു പിന്നിലെ കൈ

By Ankitha

ഉണ്ണി മകുന്ദൻ സ്ത്രീ വേഷത്തിലെത്തുന്ന ചിത്രമാണ് ചാണാക്യ തന്ത്രം. ചത്രത്തിൽ ഉണ്ണി മുകുന്ദൻ ഒരു ഒന്നൊന്നര ഗെറ്റപ്പിലാണ് എത്തുന്നത്. ഇതിനോടകം തന്നെ ഉണ്ണിയുടെ സ്ത്രീ ലുക്ക് പുറത്ത് വിട്ടിട്ടുണ്ട്. ആരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഗെറ്റപ്പാണ് ചിത്രത്തിൽ ഉണ്ണിയുടേത്. വെള്ളിത്തിരയിലെ മസിലളിൻ എന്ന് അറിയപ്പെടുന്ന ഉണ്ണിയെ സ്ത്രീ ലുക്കിൽ കണ്ടപ്പോൾ എല്ലാവരും ഒന്നു ഞെട്ടി.

unni mukunthan

പ്രേക്ഷകർക്കായി ഉണ്ണിമുകുന്ദന്റെ മോക്ക് ഓവർ വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. പ്രമുഖ മേക്കപ്പ് മാൻ പ്രദീപ് രങ്കനാണ് ഉണ്ണിയെ സ്ത്രീയാക്കിയതിനു പിന്നിലെ കൈ. ഉണ്ണിയെ സ്ത്രീ രൂപത്തിലാക്കുക എന്നത് ഒരു ഒന്നൊന്നര പണി തന്നെയായിരുന്നു.

ഉണ്ണി മുകുന്ദന്റെ മേക്ക് ഓവർ വീഡിയോ കാണാം

മോക്ക് ഓവർ

മോക്ക് ഓവർ

ക്ലീൻ ഷേവ് ചെയ്യുന്നതിന്റേയും പുരികം ത്രെഡ് ചെയ്യുന്നതിന്റേയും ശരീരം മുഴുവൻ വാക്സിൻ ചെയ്യുന്നതിന്റേയും വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. കണ്ണിൽ ലെൻസിട്ട്, സാരി ഉടുത്ത പക്കാ ഒരു സ്ത്രീയായണ് ഉണ്ണി പ്രത്യക്ഷപ്പെടുന്നത്. ഒറ്റ നോട്ടത്തിൽ ആരും നോക്കിയാലും അത് പുരുഷനാണെന്നു പറയുകയില്ല. അത്രയ്ക്ക് മാറ്റമാണ് മോക്കപ്പിനു ശേഷം ഉണ്ണിയ്ക്ക് ഉണ്ടായിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

തന്റെ ചാണാക്യ തന്ത്രത്തിൽ കരീഷ്മ എന്ന സ്ത്രീ കഥാപാത്രത്തെ ഉണ്ണി അവതരിപ്പിക്കുന്നുണ്ട്. '' ഇതാണ് എന്റെ ബെറ്റർ ഹാഫ് കരീഷ്മ . ഇവളിലേക്കുള്ള യാത്ര അല്‍പ്പം കഠിനമായിരുന്നു. പക്ഷെ, ഇപ്പോള്‍ ഞാന്‍ സമ്മതിക്കുന്നു, എല്ലാ വേദനകള്‍ക്കും ഫലമുണ്ടായി. എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണം- ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

ഉണ്ണി ഞെട്ടിച്ചു

ഉണ്ണി ഞെട്ടിച്ചു

ഉണ്ണി മുകുന്ദൻ എന്നു കേൾക്കുമ്പോൾ പൊക്കവും അതിനൊത്ത വണ്ണനുമുളള ഒരു ചുള്ളൻ പയ്യനെയാണ് എല്ലാവരുടേയും മനസിൽ. എന്നാൽ അതിൽ നിന്നും ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഉണ്ണി പ്രത്യക്ഷപ്പെടുന്നത്.

മേക്ക് ഓവർ വീഡിയോ

മേക്ക് ഓവർ വീഡിയോ

മോഹിനിയ്ക്ക് ശേഷം

മോഹിനിയ്ക്ക് ശേഷം

ദിലീപിനെ മാത്രമാണ് സ്ത്രീവേഷത്തിൽ പ്രേക്ഷകർ കണ്ടിട്ടുള്ളത്. മായമോഹിനി എന്ന ചിത്രത്തിനു വേണ്ടിയാണ് ദിലീപ് മോഹിനി വേഷത്തിലെത്തിയത്. എന്നാൽ വീണ്ടും അതുപോലുള്ള മറ്റൊരു മോഹിനി വേഷം കൊണ്ടുകായാണ് ഇപ്പോൾ ഉണ്ണിയും.

ചാണാക്യതത്രം

ചാണാക്യതത്രം

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണാക്യതന്ത്രത്തിൽ അനുപ് മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവദ മുരളിയാണ് ചിത്രത്തിലെ നായിക. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X