കണ്ണ് നനയും ഇത് കാണുമ്പോള്‍! നടന്‍ അഭിമന്യു രമാനന്ദന്റെ അപകടത്തെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ്!

പേസാമല്‍ ഉന്തന്‍ മൗനമെന്ന ആല്‍ബം ഗാനം കേള്‍ക്കാത്തവര്‍ വിരളമാണ്. തമിഴ് ആല്‍ബം ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഈ ഗാനം. ആലാപനത്തിലൂടെയായാലും അഭിനയ മികവിലൂടെയായാലും ശ്രദ്ധേയമായിരുന്നു ഈ ആല്‍ബം. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ആല്‍ബത്തില്‍ അഭിമന്യു രമാനന്ദനും വിനീത കോശിയുമായിരുന്നു മുഖ്യ കഥാപാത്രങ്ങളായെത്തിയത്. അദ്ദേഹത്തിന്റെ സിനിമയായ ഒറ്റമുറി വെളിച്ചത്തിലും ഡാകിനിയിലും അഭിമന്യു അഭിനയിച്ചിരുന്നു. സിനിമയെ നെഞ്ചേറ്റി നടന്നിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിന്നും ആരാധകര്‍ ഇതുവരെ മുക്തരായിട്ടില്ല.

ചലച്ചിത്ര മേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടത്. അദ്ദേഹത്തിന്റെ അപകടത്തെക്കുറിച്ചുള്ള ഉണ്ണി മുരളിയുടെ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജീവിതത്തിലെ ഒരുപാട് മോഹങ്ങള്‍ ബാക്കിയാക്കിയാണ് അവന്‍ പോയതെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. അവന്റെ മക്കളുടെയും ഭാര്യയുടെയും മുഖം കാണുമ്പോള്‍ സഹിക്കാനാവുന്നില്ല. അവന്‍ ഇപ്പോള്‍ ഇല്ലെന്ന് ഇതുവരേയും വിശ്വസിക്കാത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുമ്പോള്‍, സഹിക്കാവാനുന്നില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

Abhimanyu Ramandan

ബെന്‍സ് കാറായിരുന്നു അഭിമന്യുവിനെ ഇടിച്ച് തെറിപ്പിച്ചത്. ആരുടെ ഭാഗത്ത് ഉണ്ടായ തെറ്റായാലും അതൊരു മനുഷ്യ ജീവന്‍ അല്ലായിരുന്നോ, ഇടിച്ച് തെറിപ്പിച്ച ശേഷം കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നുവെങ്കില്‍ അവന്‍ വീല്‍ ചെയറിലെങ്കിലും ഉണ്ടായേനേ. അവന്‍ എന്തായിരുന്നുവെന്നും അവന്റെ സ്വപ്‌നങ്ങളെക്കുറിച്ചുമൊക്കെ അറിയാവുന്നതിനാല്‍ അവന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. ഇതിനോടകം തന്നെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X