»   » ചാര്‍ലിക്ക് ശേഷം ദുല്‍ഖര്‍, ഉണ്ണി ആര്‍ കൂട്ടുക്കെട്ടില്‍ പുതിയ ചിത്രം, സംവിധാനം ലാല്‍ ജോസ്

ചാര്‍ലിക്ക് ശേഷം ദുല്‍ഖര്‍, ഉണ്ണി ആര്‍ കൂട്ടുക്കെട്ടില്‍ പുതിയ ചിത്രം, സംവിധാനം ലാല്‍ ജോസ്

Posted By:
Subscribe to Filmibeat Malayalam

ചാര്‍ലിയുടെ വിജയത്തിന് ശേഷം ദുല്‍ഖറും ഉണ്ണി ആറും വീണ്ടും ഒന്നിക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കുന്ന ചിത്രത്തിന്റ തിരക്കഥ രചിക്കുന്നത് ഉണ്ണി ആറാണ്.

വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായാണ് വിവരം. ഈ വര്‍ഷം അവസാനത്തോടു കൂടി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കമെന്നും പറയുന്നു.

dulquersalman-unnir

ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഉടന്‍ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ലാല്‍ ജോസ് രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ്. മോഹന്‍ലാല്‍ ചിത്രവും വിനീത് ശ്രീനിവാസന്‍ ചിത്രവും.

നേരത്തെ നിവിന്‍ പോളിയെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പല കാരണങ്ങളാലും ചിത്രം നീണ്ടു പോയി. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പുതിയ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

ഉണ്ണി ആറിന്റെ കഥയിലെ ചാര്‍ലിയും ലാല്‍ ജോസിന്റെ വിക്രമാദിത്യന്റെ വിജയവും പ്രേക്ഷകരില്‍ പ്രതീക്ഷ കൂട്ടുമെന്ന് തീര്‍ച്ച. എന്തായാലും ചിത്രത്തിന്റെ പുതിയ പ്രഖ്യാപനത്തിനായി കാത്തിരിക്കാം.

English summary
Unni R-Dulquer team again after Charlie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam