»   » ഉണ്ണി ആര്‍ - ദുല്‍ഖര്‍ കൂട്ടുകെട്ട് വീണ്ടും; സംവിധാനം ലാല്‍ ജോസ്!!

ഉണ്ണി ആര്‍ - ദുല്‍ഖര്‍ കൂട്ടുകെട്ട് വീണ്ടും; സംവിധാനം ലാല്‍ ജോസ്!!

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി. ചിത്രത്തിന് തിരക്കഥ എഴുതിയത് ഉണ്ണി ആര്‍ ആയിരുന്നു. ഇതാ ഉണ്ണി ആര്‍ - ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ഉണ്ണി ആര്‍ തിരക്കഥ എഴുതുന്നത്. ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍ എത്തുന്നു. ഇതാദ്യമായാണ് ലാല്‍ ജോസും ഉണ്ണിയും ഒന്നിയ്ക്കുന്നത്.

 lal-jose-unni-r-to-work-with-dulquer-salmaan

നേരത്തെ ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനായി എത്തിയിട്ടുണ്ട്. ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.

ഉണ്ണി ആര്‍ - ദുല്‍ഖര്‍ സല്‍മാന്‍ - ലാല്‍ ജോസ് കൂട്ടുകെട്ട് ഒന്നിയ്ക്കുന്ന പുതിയ ചിത്രം ഇപ്പോള്‍ തിരക്കഥ എഴുതുന്ന ഘട്ടത്തിലാണ്. അതുകണ്ട് തന്നെ സിനിമയെ കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ല എന്ന ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

English summary
The Blocbuster Dulquer Movie Charlie was penned By Unni R and Now Unni is once again writing the script for a Dulquer Salman starrer. Unni R will script for the upcoming Lal Jose movie which will feature Dulquer Salman in the lead role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam