'മസില്‍ അളിയ'ന്റെ മസില്‍ പോകും!

By Aswathi

വളരെ പാടുപെട്ടാണ് ഉണ്ണി മുകുന്ദന്‍ തന്റെ ശരീരസൗന്ദര്യം മെച്ചപ്പെടുത്തിയെടുത്തത്. ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിന് വേണ്ടി മസില്‍ പെരുപ്പിച്ച ഉണ്ണിയെ മലയാളത്തിന്റെ കുഞ്ഞു സല്‍മാന്‍ ഖാന്‍ എന്ന് വിളിച്ചവരുമുണ്ട്. ലാല്‍ ജോസിന്റെ വിക്രമാദിത്യനിലൂടെ മസില്‍ അളിയന്‍ എന്ന പേരും വീണു.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

ഏറെ താലോലിച്ച ഈ മലില്‍ ഉണ്ണി കളയുന്നു. തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഈ വിട്ടു വീഴ്ച. മുഷിന്‍ പാരരി എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന 'കെഎല്‍10 പത്ത്' എന്ന ചിത്രത്തിന് വേണ്ടിയാണ് ഉണ്ണി തന്റെ പഴയ ഗെറ്റപ്പ് സ്വീകരിക്കുന്നത്.

unni-mukundan

ചിത്രത്തില്‍ അഹമ്മദ് എന്ന സാധാരണക്കാരന്റെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്. ഈ കഥാപാത്രത്തിന് അമിത മസിലിന്റെ ആവശ്യമില്ല. കഥാപാത്രത്തിന് വേണ്ടിയാണ് മസില്‍ കുറയ്ക്കുന്നത്. ഒരുപാട് ഇഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മസില്‍ കളയുന്നതില്‍ വിഷമുണ്ടെന്നും അത്രപെട്ടന്ന് അങ്ങനെ കളയാന്‍ സാധിക്കില്ലെന്നും ഉണ്ണി പറയുന്നു. പക്ഷെ തനിക്ക് ഈ കഥാപാത്രത്തെ വളരെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇതിന് തയ്യാറാവുന്നത്.

ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, അനീഷ് മേനോന്‍, സുഭിന്‍, മാമൂക്കോയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കോഴിക്കോടും മലപ്പുറവും പശ്ചാത്തലമായാണ് കഥയെന്നും ഒരു കോമഡി റൊമാന്റിക് ചിത്രമാണെന്നും സംവിധായകന്‍ പറഞ്ഞു. ഉണ്ണി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും അഹമ്മദ്. ഫുട്‌ബോളിനും ചിത്രത്തിന് കാര്യമായ പ്രാധാന്യമുണ്ട്. ബിജിപാലാണ് സംഗീതമൊരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X