ലാലിനൊരു 'തിരുത്തു'മായി ഉണ്ണികൃഷ്‌ണന്‍
പരുന്തിനെ കൂട്ടിലടച്ച മാടമ്പിയുടെ സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണന്‍ ലാലിനെ നായകനാക്കി വീണ്ടും ചിത്രമൊരുക്കുന്നു.
സ്‌മാര്‍ട്ട് സിറ്റി, മാടമ്പി എന്നീ കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ ചെയ്‌ത ഉണ്ണികൃഷ്‌ണന്‍ ഇത്തവണ വേറിട്ട വഴിയിലൂടെയാണ് സിനിമയൊരുക്കാനാണ് തിരുമാനിച്ചിരിയ്‌ക്കുന്നത്.
പ്രമുഖ സാഹിത്യകാരനായ എന്‍.എസ് മാധവന്റെ ശ്രദ്ധേയമായ ചെറുകഥയായ 'തിരുത്തി'ന് ചലച്ചിത്ര ഭാക്ഷ്യം ഒരുക്കാനാണ് ഉണ്ണികൃഷ്‌ണന്‍ ഒരുങ്ങുന്നത്.
ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം ഇന്ത്യന്‍ മതേതര്വതത്തില്‍ വന്ന മാറ്റങ്ങളെ ചൂണ്ടിക്കാണിയ്‌ക്കുന്ന ചെറുകഥയായിരുന്നു എന്‍എസ് മാധവന്റെ 'തിരുത്ത്'.
'തിരുത്തി'ന് തിരക്കഥയെഴുതാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉണ്ണികൃഷ്ണന്‍ . ചെറിയ ഷെഡ്യൂളില്‍ ചെലവ് തീരെക്കുറിച്ച് 'തിരുത്ത്' സ്വയം നിര്‍മ്മിയ്‌ക്കാനാണ് ഉണ്ണികൃഷ്‌ണന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.
അതിനിടെ ഉണ്ണികൃഷ്‌ണന്‍-ലാല്‍ കൂട്ടുക്കെട്ടിന്റെ മാടമ്പി 26 കേന്ദ്രങ്ങളില്‍ എട്ടാഴ്‌ച പിന്നിട്ടുണ്ട്. അണ്ണന്‍ തമ്പിയ്‌ക്ക് പിന്നിലായി ഇക്കൊല്ലത്തെ വമ്പന്‍ വിജയമായി മാടമ്പി മാറുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications