സൂപ്പര്‍ താരങ്ങളില്ലാതെ ബി ഉണ്ണികൃഷ്ണന്‍ ചിത്രം
കരിയറില്‍ സൂപ്പര്‍താര സിനിമകള്‍ മാത്രം സംവിധാനം ചെയ്ത ബി ഉണ്ണികൃഷ്ണന്‍ ചുവടുമാറ്റുന്നു. റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയിലാണ് ബി ഉണ്ണികൃഷ്ണന്‍ പുതിയ സിനിമ ഒരുക്കുന്നത്.
ആദ്യമായിട്ടാണ് ഉണ്ണികൃഷ്ണന്‍ മറ്റൊരു തിരക്കഥാകൃത്തിന്റെ രചനയില്‍ സിനിമ ഒരുക്കുന്നത്. വൈശാഖ് മൂവീസിന്റെ ബാനറില്‍ വൈശാഖ രാജന്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ സൂപ്പര്‍ താരങ്ങള്‍ നായകരാവില്ലെന്ന് സംവിധായകന്‍ പറയുന്നു.
പൃഥ്വി നായകനായ ദ ത്രില്ലറിന്റെ പൂജാവേളയിലാണ് അടുത്ത ചിത്രത്തിന്റെ വിശേഷങ്ങള്‍ ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയത്. ആദ്യചിത്രമായ മാടമ്പിയില്‍ മോഹന്‍ലാലും പിന്നീടെത്തിയ ഐജിയില്‍ സുരേഷ് ഗോപിയുമായിരുന്നു നായകന്‍മാര്‍.
അവസാന ചിത്രമായ പ്രമാണി മമ്മൂട്ടി നായകനായപ്പോള്‍ ഷൂട്ടിങ് തുടങ്ങുന്ന ദ ത്രില്ലറില്‍ പൃഥ്വിരാജാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.
ദ ത്രില്ലര്‍ പൃഥ്വിരാജ് ബി ഉണ്ണികൃഷ്ണന്‍ റാഫി മെക്കാര്‍ട്ടിന്‍ b unnikrishnan prithviraj rafi mekartin the thriller


Click it and Unblock the Notifications