For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകന്മാര്‍ക്ക് മാത്രേ ഉള്ളോ.. ഗംഭീര ഇന്‍ട്രോസീന്‍ കിട്ടിയ നായികമാരിതാ.. ഉണ്ണിമായ മുതല്‍ മലര്‍മിസ് വരെ!!

  |

  മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പൃഥ്വിരാജിനെയുമൊക്കെ കാണിക്കുമ്പോള്‍ ഒരു പ്രത്യേക മ്യൂസിക്കും എന്‍ട്രി സോങുമൊക്കെയുണ്ടാവും. അതിനൊപ്പം തിയേറ്ററില്‍ പ്രേക്ഷകരുടെ കൈയ്യടിയും കൂടെ ആകുമ്പോള്‍ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പൊളിച്ചു.

  നായകന്മാര്‍ക്ക് മാത്രമേ ഈ ഗംഭീര ഇന്‍ട്രൊഡക്ഷന്‍ സീന്‍ കിട്ടുകയുള്ളൂ എന്നുണ്ടോ.. നായികമാര്‍ക്ക് ആയിക്കൂടെ.. മലയാള സിനിമയില്‍ ഗംഭീര ഇന്‍ട്രൊഡക്ഷന്‍ സീന്‍ കിട്ടിയ എട്ട് നായികമാരെ കുറിച്ചാണ് ഇനി പറയുന്നത്... ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ

  ഉണ്ണിമായ (ആറാം തമ്പുരാന്‍)

  ഉണ്ണിമായ (ആറാം തമ്പുരാന്‍)

  ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ ഉണ്ണിമായ. മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ലാലിനോളം പ്രാധാന്യമുണ്ടായിരുന്നു മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാപാത്രത്തിനും. ജഗന്നാഥന്‍ ചുറ്റമ്പലത്തിന്റെ നട തുറക്കുമ്പോള്‍ ചുവന്ന സാരിയുടുത്ത് കാവിലെ ഭഗവതി പ്രത്യക്ഷപ്പെടും പോലെ അഭിമുഖമായ ഉണ്ണിമായയ്ക്ക് ഇന്നും കൈയ്യടി ഉറപ്പാണ്.

  നന്ദിനി (കിലുക്കം)

  നന്ദിനി (കിലുക്കം)

  കിലുക്കം എന്ന ചിത്രത്തിലെ രേവതിയുടെ ഇന്‍ട്രൊഡക്ഷന്‍ സീനും ഇന്നും പ്രേക്ഷക മനസ്സില്‍ പച്ചകുത്തിയതുപോലെയുണ്ട്. നന്ദിനി തമ്പുരാട്ടിയുടെ നാടകീയമായ എന്‍ട്രി. കാലന്‍ കുടയും പെട്ടിയും ബാണ്ഡവുമായി ഊട്ടി തീവണ്ടി ആപ്പീസില്‍ വന്നിറങ്ങി, 'ഹേ കൂലി' എന്ന വിളിയോടെ അഭിമുഖമായ നന്ദിനി.

  ഗംഗ (മണിച്ചിത്രത്താഴ്)

  ഗംഗ (മണിച്ചിത്രത്താഴ്)

  ഗംഗയായും നാഗവല്ലിയായും ശോഭന ആടിത്തിമര്‍ത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. ഇരുട്ടിന്റെ മറവില്‍ ഒരു നിഴല്‍പോലെയാണ് ആദ്യം ശോഭനയെ കാണിയ്ക്കുന്നത്. പിന്നെ നാഗവല്ലിയായുള്ള മാറുന്നത് രണ്ടാമത്തെ ഇന്‍ട്രൊഡക്ഷനാണ്. കണ്ണുകളിലാണ് ശോഭന നാഗവല്ലിയെ ഒളിപ്പിച്ചത് എന്ന് പറയാം.

  അനൂര മുഖര്‍ജി (ദ കിങ്)

  അനൂര മുഖര്‍ജി (ദ കിങ്)

  ഫുള്‍ വെസ്റ്റേണ്‍ സ്റ്റൈലിലായിരുന്നു ദ കിങ് എന്ന ചിത്രത്തില്‍ വാണി വിശ്വനാഥിന്റെ എന്‍ട്രി. കൊല്‍ക്കട്ടയിലെ വെസ്റ്റ് ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ ഐഎഎസ് ഓഫീസറാണ് അനൂര. തകര്‍പ്പന്‍ ഇംഗ്ലീഷ് ഡയലോഗുകൊണ്ടും ശരീരഭാഷകൊണ്ടും വാണിവിശ്വനാഥ് തകര്‍ത്ത രംഗം.

  ലത (ചോട്ടാംമുംബൈ)

  ലത (ചോട്ടാംമുംബൈ)

  മോഹന്‍ലാല്‍ തലയായി എത്തിയ ചോട്ടാം മുംബൈ എന്ന ചിത്രത്തില്‍ ലത എന്ന കഥാപാത്രമായിട്ടാണ് ഭാവനയുടെ രംഗപ്രവേശം. പൈപ്പിന്‍ ചോട്ടില്‍ വെള്ളം പിടിക്കുന്നതിനിടെ മറ്റുപെണ്ണുങ്ങളുമായി വഴക്കിടുന്ന രംഗത്തോടെയാണ് ലതയുടെ ഇന്‍ട്രൊഡക്ഷന്‍.

  പൂജ (ഓം ശാന്ത ഓശാന)

  പൂജ (ഓം ശാന്ത ഓശാന)

  ഒരു പെണ്‍കുട്ടിയുടെ ജനനം മുതല്‍ വിവാഹ ജീവിതം വരെയുള്ള കഥയാണ് ഓം ശാന്ത ഓശാന എന്ന ചിത്രം. ബാല്യം കഴിഞ്ഞ് കൗമാരം മുതലാണ് ശരിക്കുള്ള കഥ ആരംഭിയ്ക്കുന്നത്. സലിംകുമാറിന്റെ ഡയലോഗിനൊപ്പമാണ് ചിത്രത്തില്‍ നസ്‌റിയ നസീം എന്ന പൂജയുടെ ഇന്‍ട്രൊഡക്ഷന്‍.

  മലര്‍ മിസ് (പ്രേമം)

  മലര്‍ മിസ് (പ്രേമം)

  സമീപകാലത്ത് ഏറ്റവുമധികം കൈയ്യടി നേടിയ നായികമാരില്‍ ഒരാളാണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലെ മലര്‍മിസ്സിന് ലഭിച്ച പോലൊരു ഇന്‍ട്രൊഡക്ഷന്‍ മലയാള സിനിമയില്‍ മറ്റൊരു നടിയ്ക്ക് കിട്ടിയോ എന്ന് പോലും സംശയം. ഒരു പുതുമുഖ നടിയുടെ ഇന്‍ട്രോ സീനിന് ഇത്രയും ആരവമുണ്ടാക്കുന്ന അനുഭവം തിയേറ്ററില്‍ ആദ്യമായിരിയ്ക്കും.

   ജിംസി (മഹേഷിന്റെ പ്രതികാരം)

  ജിംസി (മഹേഷിന്റെ പ്രതികാരം)

  ഈ ഗണത്തിലേക്ക് ഒരു പേര് കൂടെ എഴുതിച്ചേര്‍ക്കാവുന്നതാണ്, ജിംസി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി അവതരിപ്പിച്ച കഥാപാത്രമാണ് ജിംസി. കഥയില്‍ തുടക്കം മുതലെ അവിടെയും ഇവിടെയും ജിംസി വന്നു പോകുന്നുണ്ടെങ്കിലും ശരിക്കുള്ള എന്‍ട്രി കൈയ്യടി നേടിയതാണ്. പറമ്പിലൂടെ ചാടിതുള്ളി കടന്ന് വീട്ടിലെത്തുന്ന നായിക!!

  English summary
  From Unnimaya to Malar-miss; 8 smashing heroine entry scenes Malayalam cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X