നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം! ഇസക്കുട്ടനോട് ഉണ്ണിമായ
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് ചാക്കോച്ചന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്. മകന് ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു ചാക്കോച്ചന്‍ പേരിട്ടത്.
കഴിഞ്ഞ വര്‍ഷം എപ്രിലിലാണ് ഇസഹാക്ക് ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം കുഞ്ചാക്കോ ബോബന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. തിരക്കുകള്‍ക്കിടെയിലും മകന്റെ വിശേഷങ്ങളും ചിത്രങ്ങളും നടന്‍ പങ്കുവെക്കാറുണ്ട്. മുന്‍പ് മകന് ചുറ്റുമാണ് ചാക്കോച്ചന്റെ ഇപ്പോഴത്തെ ലോകമെന്ന് ഭാര്യ പ്രിയ തുറന്നുപറഞ്ഞിരുന്നു.

സിനിമാത്തിരക്കുകള്‍ കഴിഞ്ഞാല്‍ ഇസയ്‌ക്കൊപ്പമാണ് ചാക്കോച്ചന്‍ ഉണ്ടാവുക. അടുത്തിടെയാണ് ചാക്കോച്ചനും പ്രിയയും തങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ആനിവേഴ്‌സറിക്ക് പിന്നാലെ പ്രിയയുടെ ജന്മദിനവും താരം ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ഇസഹാക്കിന്റെ ജന്മദിനവും വന്നെത്തിയിരിക്കുകയാണ്. ഇസുകുട്ടന് ആശംസകളുമായി ചാക്കോച്ചന്റെ സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിരുന്നു.
Recommended Video


ഇതില്‍ എറ്റവുമൊടുവിലായി നടി ഉണ്ണിമായ പ്രസാദിന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. അഞ്ചാ പാതിരയില്‍ ചാക്കോച്ചനൊപ്പം തിളങ്ങിയ താരമാണ് ഉണ്ണിമായ. ത്രില്ലര്‍ ചിത്രത്തില്‍ ഡിസിപി കാതറിന്‍ മരിയ എന്ന കഥാപാത്രമായിട്ടാണ് നടി തിളങ്ങിയത്. അഞ്ചാം പാതിരയ്ക്ക് പുറമെ മഹേഷിന്റെ പ്രതികാരം പോലുളള ശ്രദ്ധേയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ഉണ്ണിമായ പ്രസാദ്.

ഇസഹാക്കിനൊപ്പമുളള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടി ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്. എന്റെ ബട്ടര്‍ ബണ്‍ ബോയ് ഫ്രണ്ടിന് ഇന്ന് ഒരു വയസ് തികയുകയാണ്. മാംഗോസിന്റെ പൊന്നു ബേബി ഇസക്കുട്ടന് ജന്മദിനാശംസകള്‍. നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ നമുക്ക് തിരിച്ചടിക്കണം. ഒകെ?.

ഡാഡി ബോയ് കുഞ്ചാക്കോയ്ക്കും മോമി ഗേള്‍ പ്രിയകൊച്ചിനും എന്റെ ആശംസകള്‍, ഉണ്ണിമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം കുഞ്ചാക്കോ ബോബനാണ് ഈ ചിത്രങ്ങള്‍ എടുത്തതെന്നും നടി കുറിച്ചു. ഉണ്ണിമായയുടെ ആശംസയ്ക്ക് പിന്നാലെ നന്ദി പറഞ്ഞ് ചാക്കോച്ചനും എത്തിയിരുന്നു. നേരത്തെ ഇസഹാക്കിന് പിറന്നാള്‍ ആശംസകളുമായി പേളി മാണിയും എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു പേളി മാണി ഇസക്കുട്ടന് ആശംസ അറിയിച്ചത്. ഒപ്പം ഇസഹാക്കിനൊപ്പമുളള ചിത്രവും പേളി മാണി പോസ്റ്റ് ചെയ്തിരുന്നു. ഇസഹാക്കിന് ആശംസകളുമായി താരങ്ങളെല്ലാം എത്തുന്നുണ്ട്. മുന്‍പ് ഇസഹാക്ക് ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ ചിത്രം ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു. തനിക്ക് ഏറെ താല്‍പര്യമുളള കളി മകനെയും പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ് താരം.
പ്രവാസികളെ എത്തിക്കുക മൂന്ന് വഴിയില്‍; കേരളത്തിലേക്ക് അടുത്താഴ്ച, പ്രഥമ പരിഗണന ഇവര്‍ക്ക്


Click it and Unblock the Notifications