ഉണ്ണി മുകുന്ദൻ ചിത്രം ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി!! സംവിധായകൻ പറയുന്നതിങ്ങനെ..

രണ്ടു ദിവസത്തിനുള്ളിൽ റിലീസിങ്ങ് തീയതി പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ചാണക്യതന്ത്രം. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിങ്ങ് തീയതി മാറ്റി വെച്ചു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസിങ്ങ് തീയതി മാറ്റിയ വിവിരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ചില സങ്കേതിക കാരണങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ഏപ്രിൽ 27 ൽ നിന്ന് മാറ്റിവെച്ചത്. രണ്ടു ദിവസത്തിനുള്ളിൽ റിലീസിങ്ങ് തീയതി പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്.

chanakya thandram

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലായാണ് ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഉണ്ണിയുടെ സ്ത്രീ വേഷം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ മറ്റൊരു ഹൈലറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനൂപ് മോനോനാണ് പ്രതിനായക വേഷത്തിലെത്തുന്നത്.

ശിവദ , ശ്രുതി രാമചന്ദ്രൻ, സായ്കുമാർ, രമേഷ് പിഷാരടി, ഹരീഷ് കണാരൻ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്തിറങ്ങിയ ഗാനവും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ദിനേശ് പള്ളത്താണ് ചാണാക്യതന്ത്രത്തിന്റെ തരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷാൻ റഹാമാനാണ് ചിത്രത്തിന്റെ സംഗീതം

(ഫേസ്ബുക്ക പോസ്റ്റ്)

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X