പ്രിയയുടെ മുടിയിൽ എണ്ണയിടുന്നതാര്? സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ചിത്രം, കാണൂ
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളോടൊപ്പം സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ്.
തങ്ങളുടെ പ്രിയപ്പെട്ട താരത്തിനോടൊപ്പം ചിത്രം എടുക്കാൻ ആഗ്രഹമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അതിനായി താരങ്ങൾ എത്തുന്ന ഭൂരിഭാഗം പൊതുപരിപാടിയിലും ആരാധകർ ഓടിയെത്താറുണ്ട്. ഇതിന് അവസരം കിട്ടുന്ന ഒരു സന്ദർഭം പോലും ആരും പാഴക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളോടൊപ്പം സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ്.

പ്രിയ വാര്യരുടെ തലയിൽ എണ്ണ തേയ്ക്കുന്നു, ആലിയോടൊപ്പം ബഡ് റൂമിൽ, കരീന-സെയ്ഫ് ദമ്പതിമാർക്കൊപ്പം ചുറ്റി നടക്കുന്നു. കോലി, അനുഷ്ക ദമ്പതിമാരോടൊപ്പം ഹണിമൂണിൽ, ദീപിക രൺവീർ , പ്രിയങ്ക ചോപ്ര നിക് എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഈ ചെറുപ്പക്കാരൻ പങ്കുവെച്ചിരിക്കുന്നത്.
ഒർജിനൽ ചിത്രങ്ങളെ തോൽപ്പിക്കുന്ന രീതിയിലുളള ഫോട്ടോഷോപ്പ് ചിത്രങ്ങളാണ് ഇവയൊക്കെ. എന്തായലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ യുവാവും താരമായിരിക്കുകയാണ്. ഒർജിനലിനെ വെല്ലുന്ന ഇയാളുടെ ഫോട്ടോഷോപ്പ് ചിത്രത്തിന് സോഷ്യൽ മീഡിയയിലൂടെ കയ്യടി ഉയരുകയാണ്.


Click it and Unblock the Notifications











