twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെയും സണ്ണി ലിയോണിന്റെയുമടക്കം 7 സിനിമകള്‍! കഴിഞ്ഞ വര്‍ഷം ലാലേട്ടന്റെ സര്‍പ്രൈസ്!!

    |

    കഴിഞ്ഞ വര്‍ഷത്തെ കേരളപ്പിറവി ദിനത്തില്‍ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം വരുമെന്ന പ്രഖ്യാപനമായിരുന്നു വന്നത്. മോഹന്‍ലാലിനെ
    നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയായിരുന്നു അനൗണ്‍സ് ചെയ്തിരുന്നത്. ഇത്തവണ മലയാള സിനിമാപ്രേമികള്‍ക്ക് ആഘോഷിക്കാന്‍ ഒന്നിലധികം സിനിമകളുണ്ട്.

    ആര്യ വീണ്ടും കുടുങ്ങി! അബര്‍നദി ആര്യയെ മാത്രമേ വിവാഹം കഴിക്കൂ, എങ്കെ വീട്ടു മാപ്പിളെ വിവാദത്തിലേക്ക്ആര്യ വീണ്ടും കുടുങ്ങി! അബര്‍നദി ആര്യയെ മാത്രമേ വിവാഹം കഴിക്കൂ, എങ്കെ വീട്ടു മാപ്പിളെ വിവാദത്തിലേക്ക്

     ലാലെന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നു! മോഹന്‍ലാല്‍-സുചിത്ര പ്രണയത്തെ കുറിച്ച് സുരേഷ് ബാലാജി ലാലെന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നു! മോഹന്‍ലാല്‍-സുചിത്ര പ്രണയത്തെ കുറിച്ച് സുരേഷ് ബാലാജി

    മമ്മൂട്ടി നായകനാവുന്ന സിനിമ മുതല്‍ ബോളിവുഡില്‍ നിന്നും സണ്ണി ലിയോണ്‍ അഭിനയിക്കുന്ന സിനിമയുടെ അടക്കം പ്രഖ്യാപനമായിരുന്നു നടന്നത്. ഇത്തരത്തില്‍ ഏഴോളം സിനിമകളെ കുറിച്ചുള്ള വാര്‍ത്തയാണ് ഒരു ദിവസം പുറത്ത് വന്നത്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയാണ്. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്തതും ആകാംഷയോടെ കാത്തിരുന്നതുമായ സിനിമകളാണ് ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നത്.

    ഷാരൂഖ് ഖാന്‍ കാരണം പണി കിട്ടിയത് പൃഥ്വിരാജിന്! ലൈവിലെത്തി പൃഥ്വി തന്നെ അക്കാര്യം വ്യക്തമാക്കി!!ഷാരൂഖ് ഖാന്‍ കാരണം പണി കിട്ടിയത് പൃഥ്വിരാജിന്! ലൈവിലെത്തി പൃഥ്വി തന്നെ അക്കാര്യം വ്യക്തമാക്കി!!

    ഗാനഗന്ധര്‍വന്‍

    പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. മമ്മൂക്കയ്ക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും പിഷാരടി ആദ്യമെ വ്യക്തമാക്കിയിരുന്നു. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലായിരുന്നു സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗാനഗന്ധര്‍വന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. രസകരമായൊരു വീഡിയോയിലൂടെയായിരുന്നു പിഷാരടി സിനിമയുടെ പ്രഖ്യാപനം നടത്തിയത്. കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിരുന്നു. ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍, രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

    രംഗീല

    സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിക്കാന്‍ വരുന്നതായി പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ സിനിമകളെ കുറിച്ചുള്ള ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നുമില്ലായിരുന്നു. നവംബര്‍ ഒന്നിനാണ് സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന സിനിമയിലൂടെ സണ്ണി മലയാളത്തിലേക്ക് എത്തുന്ന കാര്യം പുറത്ത് വന്നത്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് രംഗീല നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള വാര്‍ത്ത സണ്ണി ലിയോണ്‍ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം ആകാംഷയോടെയാണ് പ്രഖ്യാപിക്കുന്നതെന്നും സണ്ണി പറയുന്നു.

    ഫാന്റസി ഡ്രസ്

    ഫാന്റസി ഡ്രസ്

    സിനിമയില്‍ ഉയരം ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ച താരമാണ് ഗിന്നസ് പക്രു. ഇതിനകം നടനും സംവിധായകനുമായി കഴിവ് തെളിയിച്ച പക്രു നിര്‍മാണത്തിലേക്ക് കൂടി കടക്കുകയാണ്. രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തി ഫാന്റസി ഡ്രസ് എന്നാണ് പേരിട്ടിരിക്കുന്നത്. പക്രുവും സംവിധായകനും ചേര്‍ന്നിട്ടാണ് ഫാന്റസി ഡ്രസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പക്രു നായക വേഷത്തിലെത്തുമ്പോള്‍ പുതുമുഖ നടിയാണ് നായിക. സൈജു കുറുപ്പ്, ബിജു കുട്ടന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    അണ്ടര്‍ വേള്‍ഡ്

    ആസിഫ് അലിയെയും ഫര്‍ഹാന്‍ ഫാസിലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണ് അണ്ടര്‍ വേള്‍ഡ്. കോക്ടെയില്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, 1 ബൈ 2, കാറ്റ് എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഷിബിന്‍ ഫാന്‍സിസ് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്ററും പുറത്ത് വന്നിരുന്നു. സംയുക്തയാണ് ആസിഫിന്റെ നായികയായെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ആസിഫിന്റെ ഹിറ്റ് സിനിമയായിരുന്നു കാറ്റ്. കാറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

    ആദ്യരാത്രി

    വെള്ളിമൂങ്ങയ്ക്കു ശേഷം ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദ്യരാത്രി. നവംബര്‍ ഒന്നിന് ഫേസ്ബുക്ക് പേജിലൂടെ ബിജു മേനോന്‍ തന്നെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ക്വീന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയരായ ഷാരിസും ജെബിനും ചേര്‍ന്ന് കഥയും തിരക്കഥയുമൊരുക്കിയ സിനിമ സെന്‍ഡ്രല്‍ പിക്‌ച്ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സെന്‍ഡ്രല്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമയാണെന്ന് പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീജിത്താണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലിന്റെതാണ് സംഗീതം. ഇ

    പെണ്ണന്വേഷണം

    പോസ്റ്റര്‍ ഡിസൈനറായി ശ്രദ്ധ നേടിയ അധിന്‍ ഒള്ളൂര്‍ നിരവധി ഹ്രസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അധിന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണ് പെണ്ണന്വേഷണം. കോഴിക്കോടിനെ പശ്ചാതലമാക്കിയൊരുക്കുന്ന ചിത്രം പെണ്ണ് അന്വേഷിച്ച് നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. സിനിമയുടെ പ്രഖ്യാപനത്തിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗോകുല്‍ ദാസിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അധിനാണ്. 9090 പ്രൊഡക്ഷൻസിന്റെ ബാനറിൽ സൈനുല്‍ ആബിദാണ് നിര്‍മാണം.

    കൊല്ലവര്‍ഷം 1975 ചതിയുടെ വാക്കേരി

    ടിറ്റോ വിത്സണെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സജിന്‍ കെ സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കൊല്ലവര്‍ഷം 1975 ചതിയുടെ വാക്കേരി. അഖില്‍ പി ധര്‍മജനാണ് സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

    English summary
    Upcoming 7 exciting announcements on the big day!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X