For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏട്ടനും ഇക്കയ്ക്കും അടുത്ത വെല്ലുവിളി യുവതാരങ്ങള്‍ മാത്രമല്ല!ഒന്നിച്ചെത്തുന്നത് 10 വമ്പന്‍ സിനിമകള്‍

  |

  സിനിമാ ഇന്‍ഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ജൂണ്‍ മാസം വലിയ പ്രതീക്ഷകളുമായിട്ടാണ് വരുന്നത്. മലയാളത്തില്‍ വീണ്ടുമൊരു താരയുദ്ധം നടക്കാനൊരുങ്ങുമ്പോള്‍ അന്യഭാഷയില്‍ നിന്നുള്ള സിനിമകള്‍ കൂടി മത്സരത്തിനൊരുങ്ങുകയാണ്. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ സിനിമയും മമ്മൂട്ടിയുടെ നാലാമത്തെ സിനിമയും ജൂണിലെത്തുകയാണ്.

  മോഹന്‍ലാല്‍ അറബിക്കടലിന്റെ സിംഹം ആവുമ്പോള്‍ കൂട്ടിന് ഇവരും! പട്ടികയിലുള്ളത് പ്രമുഖര്‍ തന്നെയാണ്..!

  കോളിവുഡില്‍ നിന്നും രജനികാന്തിന്റെ സിനിമ ജൂണ്‍ ആദ്യ ആഴ്ചയോടെ എത്തുകയാണ്. ഒപ്പം ഹോളിവുഡില്‍ നിന്നും മറ്റൊരു വിസ്മയം കൂടി തൊട്ടടുത്ത ദിവസം റിലീസിനൊരുങ്ങുകയാണ്. ഒരേ ദിവസവും അടുത്തടുത്ത ദിവസങ്ങളിലുമായി മലയാളത്തിലെ യുവതാരങ്ങളുടെ സിനിമകളും തിയറ്ററുകളിലേക്ക് എത്തുകയാണ്. ജൂണില്‍ കേരളത്തില്‍ റിലീസിനെത്തുന്ന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

  കാല

  കാല

  സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കാലയ്ക്ക് വേണ്ടി തമിഴ്‌നാട്ടിലെ പോലെ കേരളത്തിലും ആരാധകര്‍ കാത്തിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ സിനിമ സമരം വന്നതോടെ പ്രതിസന്ധിയിലായിരുന്നെങ്കിലും ജൂണ്‍ 7 ന് കാല തിയറ്ററുകളിലേക്ക് എത്തും. രജനികാന്തിന്റെ റോബോ 2.0 ആദ്യം റിലീസിന് എത്തുമെന്ന് കരുതിയിരുന്നെങ്കിലും കാലയാണ് ആദ്യമെത്തുന്നത്. ഇന്ത്യന്‍ സിനിമാ പ്രേമികളെ മുഴുവനും ആകാംഷ ഉണര്‍ത്തിയാണ് കാല വരുന്നത്. സിനിമയില്‍ നിന്നും പുറത്ത് വിട്ട ടീസാറിയിരുന്നു അതിന് കാരണം. ഈ രാജ്യം വൃത്തിയുള്ളതും പരിശുദ്ധവുമാക്കണമെന്നുമുള്ള ടീസറിലെ ഡയലോഗ് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. കറുപ്പ് നിറത്തിലുള്ള തമിഴ്‌നാടിന്റെ വൈകാരികതയിലൂടെയാണ് സിനിമ കടന്ന് പോവുന്നതെന്നാണ് റിപ്പോര്‍ട്ട്. കാബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമ നടന്‍ ധനുഷാണ് നിര്‍മ്മിക്കുന്നത്. നാന പഠേക്കറാണ് സിനിമയിലെ വില്ലന്‍.

  ജുറാസിക് വേള്‍ഡ് 2

  ജുറാസിക് വേള്‍ഡ് 2

  അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, ഡെഡ്പൂള്‍ എന്നിങ്ങനെ അടുത്തിറങ്ങിയ സൂപ്പര്‍ ഹിറോസിന്റെ സിനിമകള്‍ കേരളത്തിലും തരംഗമായിരുന്നു. മറ്റൊരു ഹോളിവുഡ് സിനിമ കൂടി റിലീസിനൊരുങ്ങുകയാണ്. ജുറാസിക് പാര്‍ക്ക് സിനിമയുടെ കാറ്റഗറിയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയായ ജുറാസിക് വേള്‍ഡ് 2 ആണ് ജൂണ്‍ 8 ന് തിയറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തിലും സിനിമ റിലീസിനെത്തും. 2015 ലായിരുന്നു ജുറാസിക് വേള്‍ഡ് റിലീസിനെത്തിയത്. സയന്‍സ് ഫിക്ഷന്‍ സിനിമ വലിയ റെക്കോര്‍ഡുകള്‍ നേടിയിരുന്നു. അതേ ഗണത്തിലെത്തുന്ന മറ്റൊരു സിനിമ കൂടിയായതിനാല്‍ ജുറാസിക് വേള്‍ഡ് 2 ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   നീരാളി

  നീരാളി

  2018 ലെ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് നീരാളി. സജു തോമസിന്റെ തിരക്കഥയില്‍ ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്. ജൂണ്‍ പതിനാലിന് റിലീസിനൊരുങ്ങുന്ന സിനിമയില്‍ നിന്നും മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി നാദിയ മൊയ്തു അഭിനയിക്കുന്ന സിനിമ കൂടിയാണ് നീരാളി. പാര്‍വ്വതി നായര്‍, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, നാസര്‍, പ്രകാശ് രാജ്, മേഖ മാത്യു തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്.

   ഞാന്‍ മേരിക്കുട്ടി

  ഞാന്‍ മേരിക്കുട്ടി

  ക്യാപ്റ്റന് ശേഷം ജയസൂര്യ നായകനായി അഭിനയിക്കുന്ന സിനിമയാണ് ഞാന്‍ മേരിക്കുട്ടി. ജയസൂര്യയുടെ സിനിമ ആയത് കൊണ്ട് മാത്രമല്ല മേരിക്കുട്ടി എന്ന കഥാപാത്രത്തിലൂടെ പെണ്‍വേഷത്തില്‍ ജയസൂര്യ അഭിനയിക്കുന്നതിനാല്‍ ആരാധകര്‍ ആകാംഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന സിനിമ കൂടിയായതിനാല്‍ മറ്റൊരു ഹിറ്റ് സിനിമ എന്ന് റിലീസിന് മുന്‍പ് തന്നെ പറയാം. ഈദ് ലക്ഷ്യം വെച്ചെത്തുന്ന സിനിമ ജൂണ്‍ 15 നാണ് റിലീസ് ചെയ്യുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

  മൈ സ്റ്റോറി

  മൈ സ്റ്റോറി

  കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മൈ സ്‌റ്റോറി. പൃഥ്വിരാജും പാര്‍വ്വതിയും നായിക നായകന്മാരായി അഭിനയിക്കുന്ന സിനിമയും ജൂണ്‍ 15 ന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 13 കോടി രൂപ മുതല്‍ മുടക്കില്‍ റോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിനകര്‍ ഓവി യും റോഷ്‌നി ദിനകറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വരുന്ന പാട്ടുകള്‍ക്കും ട്രെയിലറിനും ഡിസ്‌ലൈക്കുകള്‍ കിട്ടിയിരുന്നെങ്കിലും റിലീസിനെത്തുമ്പോള്‍ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

  അബ്രഹാമിന്റെ സന്തതികള്‍

  അബ്രഹാമിന്റെ സന്തതികള്‍

  പരോള്‍, അങ്കിള്‍ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാലാമത്തെ സിനിമയായിട്ടാണ് അബ്രഹാമിന്റെ സന്തതികള്‍ വരുന്നത്. നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡെറിക് അബ്രാഹം എന്ന ഐപിഎസുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി വരുന്നത്. സംവിധായകന്‍ ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമ ജൂണ്‍ 16 റിലീസ് ചെയ്യും. അന്‍സന്‍ പോള്‍, കനിഹ, കലാഭവന്‍ ഷാജോണ്‍, മഖ്ബുല്‍ സല്‍മാന്‍, രഞ്ജി പണിക്കര്‍, നരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്, ടിഎല്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

   മറഡോണ

  മറഡോണ

  ജൂണില്‍ റിലീസിനെത്തുന്ന ടൊവിനോയുടെ സിനിമയാണ് മറഡോണ. മേയ് മാസത്തില്‍ റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നം നേരിട്ടതിനാല്‍ ജൂണ്‍ 22 നായിരിക്കും സിനിമ റിലീസിനെത്തുന്നത്. നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖമായ ശരണ്യയാണ് നായിക. ചെമ്പന്‍ വിനോദ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ്, തുടങ്ങിയവരാണ് സിനിമയിലെ താരങ്ങള്‍. മിനി സ്റ്റുഡിയോയുടെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് കൃഷ്ണ മൂര്‍ത്തിയാണ് തിരക്കഥ ഒരുക്കുന്നത്.

  ടിക് ടിക് ടിക്

  ടിക് ടിക് ടിക്

  ജയം രവി നായകനായി അഭിനയിക്കുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ടിക് ടിക് ടിക്. ഇന്ത്യന്‍ സിനിമയില്‍ നിന്നും ആദ്യമായി നിര്‍മ്മിക്കുന്ന ബഹിരാകാശ ചിത്രം എന്ന പ്രത്യേകത കൂടി ടിക് ടിക് ടികിനുണ്ട്. ശക്തി സൗന്ദര്‍ രാജന്‍ ആണ് സിനിമയ്ക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആരോണ്‍ അസിസ്, നിവേദ പേതുരാജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജൂണ്‍ 22 ന് ടിക് ടിക് ടികിന്റെയും റിലീസ് തീരുമാനിച്ചിരിക്കുകയാണ്.

  തീവണ്ടി

  തീവണ്ടി

  മറഡോണ തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ തൊട്ട് പിന്നാലെ മറ്റൊരു സിനിമ കൂടി എത്തുകയാണ്. ഫെലിനി സംവിധാനം ചെയ്യുന്ന സിനിമ ആക്ഷേപ ഹാസ്യമായിട്ടാണ് നിര്‍മ്മിക്കുന്നത്. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥ് പറയുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ട്രെന്‍ഡിംഗായി മാറിയിരുന്നു. പുതുമുഖം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറാംമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷമി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ജൂണ്‍ 28 ന് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

   റേസ് 3

  റേസ് 3

  ബോളിവുഡിലെ ഹിറ്റ് സിനിമകളിലൊന്നാണ് റേസ്. സിനിമയുടെ മൂന്നാം ഭാഗമായി നിര്‍മ്മിച്ച് സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിക്കുന്ന റേസ് 3 ജൂണ്‍ 15 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. പ്രശസ്ത കൊറിയോഗ്രാഫറായ റേമോ ഡിസൂസ സംവിധാനം ചെയ്യുന്ന സിനിമയില്‍ ജാക്വലീന്‍ ഫെര്‍ണാണ്ടസാണ് നായിക. ചിത്രത്തിലെ വില്ലന്‍ ആദിത്യ പഞ്ചോളിയാണ്. ഒപ്പം സെയ്ഫ് അലി ഖാന്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍, തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

  English summary
  Upcoming main releases in kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X