»   » കൊച്ചിയില്‍ നിന്ന് അഞ്ച് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വരുന്നു...

കൊച്ചിയില്‍ നിന്ന് അഞ്ച് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വരുന്നു...

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ സുവര്‍ണ കാലമോ. സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമൊക്കെ മത്സരിച്ചെത്തുന്നു. അതുകണ്ട് തന്നെ മികച്ച ചിത്രങ്ങള്‍ ഭാവിയില്‍ പ്രതീക്ഷിക്കാം എന്ന് തോന്നുന്നു.

മലയാളത്തിന്റെ താര രജാക്കന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജനപ്രിയനായകന്‍ ദിലീപ്, യുവതാരങ്ങളായ പൃഥ്വിരാജ് നിവിന്‍ പോളി എന്നിവരെല്ലാം കൊച്ചിയില്‍ തിരക്കിട്ട ഷൂട്ടിങിലാണ്. പ്രതീക്ഷയോടെ അഞ്ച് ചിത്രങ്ങള്‍ കൊച്ചിയില്‍ നിന്നും വരുന്നു. നോക്കാം,

കൊച്ചിയില്‍ നിന്ന് അഞ്ച് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വരുന്നു...

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയാണ്. ആരാധകര്‍ക്ക് അടിച്ചുപൊളിയ്ക്കാനുള്ള വകയൊരുക്കി ഒരു മാസ് ലുക്കിലാണ് ലാല്‍ എത്തുന്നത്. കമാലിനി മുഖര്‍ജിയാണ് ചിത്രത്തില്‍ ലാലിന്റെ നായിക

കൊച്ചിയില്‍ നിന്ന് അഞ്ച് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വരുന്നു...

പുതിയ നിയമം എന്ന് താത്കാലികമായി പേര് നല്‍കിയ മമ്മൂട്ടിയുടെ ചിത്രവും കൊച്ചിയില്‍ പുരോഗമിയ്ക്കുകയാണ്. എകെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിലൂടെ വക്കീല്‍ വേഷം അണിയുന്നു എന്ന പ്രത്യേകതയുമുണ്ട്.

കൊച്ചിയില്‍ നിന്ന് അഞ്ച് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വരുന്നു...

ജനപ്രിയ നായകന്റെ ടു കണ്‍ട്രീസിന്റെ പ്രധാന ലൊക്കേഷന്‍ കാനഡയാണ്. എന്നാല്‍ കേരളത്തില്‍ കൊച്ചിയും. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക

കൊച്ചിയില്‍ നിന്ന് അഞ്ച് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വരുന്നു...

പൃഥ്വിരാജ്, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാവാട. ആശ ശരത്തും മിയ ജോര്‍ജ്ജും നായികമാരായി എത്തുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി മഞ്ജുവും അഭിനയിക്കുന്നു എന്ന് കേള്‍ക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിയ്ക്കുകയാണ്.

കൊച്ചിയില്‍ നിന്ന് അഞ്ച് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വരുന്നു...

1983 ന് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിയ്ക്കുന്ന ആക്ഷന്‍ ഹീറോ ബിജുവാണ് കൊച്ചി പശ്ചാത്തലമായിക്കിയൊരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഒക്ടോബര്‍ 18ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം

English summary
Upcoming Malayalam films shooting in Kochi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam