പൃഥ്വിരാജിന്റെ രണം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ! മേയ് 4 ന് മത്സരിക്കുന്നത് അഡാറ് സിനിമകളും!!

ഈ വര്‍ഷം പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്നത് നിരവധി സിനിമകളുമാണ്. ഏപ്രില്‍ അവസാന ആഴ്ചയോട് കൂടി നിരവധി സിനിമകളാണ് റിലീസിനെത്തുന്നത്. അതില്‍ പൃഥ്വിരാജ് നായകനാവുന്ന രണവും ഉണ്ടായിരുന്നു.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. മേയ് ആദ്യത്തെ ആഴ്ച തന്നെ സിനിമ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയാണെങ്കില്‍ രണത്തിനൊപ്പം റിലീസിനെത്തുന്നത് പ്രേക്ഷകര്‍ വലിയ പ്രതീക്ഷ കൊടുത്ത് കാത്തിരിക്കുന്ന സിനിമകളാണ്. അവ എതൊക്കെയാണെന്ന് നോക്കാം...

 രണം

രണം

പൃഥ്വിരാജിന്റെ രണം ഏപ്രില്‍ 27 ന് തിയറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിലീസ് മാറ്റി മേയ് നാലിലായിരിക്കും സിനിമ റിലീസിനെത്തുന്നത്. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജും റഹ്മാനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുംബൈ പോലീസ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണ് രണം. സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നൊരു അഡാറ് ത്രില്ലര്‍ സിനിമയായിരിക്കും രണമെന്നാണ് റിപ്പോര്‍ട്ട്. മംമ്ത മോഹന്‍ദാസ്, ഇഷ തല്‍വാര്‍, അശ്വിന്‍ കുമാര്‍, നന്ദു, ശിവജിത്ത്, എന്നിവരാണ് മറ്റ് താരങ്ങള്‍.

ഈ മ യൗ

ഈ മ യൗ

മലയാളികള്‍ വലിയ പ്രതീക്ഷയുമായി കാത്തിരിക്കുന്ന സിനിമയാണ് ഈ മ യൗ. അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തുന്ന ഈ മ യൗ മേയ് നാലിനാണ് റിലീസ് ചെയ്യുന്നത്. നേരത്തെ രണ്ട് പ്രാവിശ്യം റിലീസ് മാറ്റി വെച്ചിരുന്നെങ്കിലും ഇത്തവണ സിനിമ എത്തുമെന്ന കാര്യം ലിജോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിസ്രാങ്ക് എന്ന സിനിമയ്ക്ക് ശേഷം ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യൂസാണ് ഈമയൗ വിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തീവണ്ടി

തീവണ്ടി

മായാനദിയ്ക്ക് ശേഷം ആമിയില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നെങ്കിലും ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് തീവണ്ടി. 2018 ല്‍ ആദ്യം റിലീസിനെത്തുന്ന താരത്തിന്റെ സിനിമയായ തീവണ്ടി മേയ് 4 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ചെയിന്‍ സ്‌മോക്കറുടെ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ കോഴിക്കോടിനെ പശ്ചാതലമാക്കിയായിരുന്നു നിര്‍മ്മിച്ചിരുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് വൈറലായി മാറുകയും ചെയ്തിരുന്നു. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്യുന്ന സിനിമയില്‍ ചാന്ദിനി ശ്രീധരനാണ് നായികയായി അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറാംമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷമി, എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X