»   » കുറേ ആയല്ലോ പറയുന്നു, പ്രണവിന്റെ ചിത്രത്തിന്റെ ചിത്രീകരണം എപ്പോള്‍ തുടങ്ങും, എപ്പോള്‍ റിലീസാകും?

കുറേ ആയല്ലോ പറയുന്നു, പ്രണവിന്റെ ചിത്രത്തിന്റെ ചിത്രീകരണം എപ്പോള്‍ തുടങ്ങും, എപ്പോള്‍ റിലീസാകും?

By: Rohini
Subscribe to Filmibeat Malayalam

അതെ, മലയാളി പ്രേക്ഷകരുടെയെല്ലാം ചോദ്യമാണിത്... നാളു കുറേയായല്ലോ പ്രണവ് വരുന്നു, തിരക്കഥ റെഡിയായി എന്നൊക്കെ പറയുന്നു. സിനിമയുടെ ചിത്രീകരണം എപ്പോള്‍ തുടങ്ങും, എപ്പോള്‍ സിനിമ റിലീസാകും...?

എല്ലാവരും നിര്‍ബന്ധിച്ചത് കൊണ്ടാണ് പ്രണവ് ഇത് ചെയ്യുന്നത് എന്ന് മോഹന്‍ലാല്‍, ഇത് മാത്രമേ ചെയ്യൂ?

ഇനി അധികമൊന്നും കാത്തിരിയ്‌ക്കേട്ടി വരില്ല. ചിത്രം എപ്പോള്‍ തുടങ്ങും എപ്പോള്‍ റിലീസ് ചെയ്യും തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിട്ടു. അപ്പോഴും അഭിനേതാക്കളെ കുറിച്ച് വിവരമൊന്നുമില്ല

ലേറ്റസ്റ്റ് അപ്‌ഡേറ്റ്

ഏപ്രില്‍ മാസത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും. സെപ്റ്റബര്‍ 1 ന് ഓണം റിലീസായി ചിത്രം എത്തിക്കാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്. സിനിമയുടെ പേരോ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

ത്രില്ലര്‍ ചിത്രം

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. സിനിമയ്ക്ക് വേണ്ടി പ്രണവ് പാര്‍ക്കൗര്‍ പരിശീലനമൊക്കെ അഭ്യസിച്ചിട്ടുണ്ട്. ഏറെ തയ്യാറെടുപ്പുകളോടെയാണ് പ്രണവ് ആദ്യ നായകവേഷം ഏറ്റെടുക്കുന്നത്.

ജീത്തുവുമായുള്ള ബന്ധം

എന്ന് സിനിമയിലേക്ക് വരും എന്നുള്ള ചോദ്യം കേട്ട് മടുത്തപ്പോഴാണത്രെ ഒരു സിനിമ ചെയ്യാം എന്ന് പ്രണവ് പറഞ്ഞത്. ലൈഫ് ഓഫ് ജോസൂട്ടി, പാപനാശം എന്നീ ചിത്രങ്ങളില്‍ ജീത്തു ജോസഫിനൊപ്പം സഹസംവിധായകനായി പ്രണവ് പ്രവൃത്തിച്ചിരുന്നു. അതിനാല്‍ ജീത്തു തനിക്ക് കംഫര്‍ട്ടബിളാണ് എന്നു പറഞ്ഞുകൊണ്ടാണ് പ്രണവ് ജീത്തു ജോസഫ് ചിത്രം ഏറ്റെടുത്തത്. ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിയ്ക്കുന്നത്.

മോഹന്‍ലാല്‍ പറഞ്ഞത്

എന്റെ മകനാണെന്ന് കരുതി പ്രണവ് സിനിമ വിജയ്ക്കണം എന്നില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം. അതൊരു മാന്ത്രികമായ കാര്യമാണ്. അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു എന്നാണ് മകന്റെ അരങ്ങേറ്റത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.

തമിഴില്‍ അവസരം വന്നു

രജനികാന്തിന്റെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവിനെ നായികനായി വിളിച്ചിരുന്നു. എന്നാല്‍ തന്റെ ആദ്യ ചിത്രം മലയാളത്തിലായിരിക്കണം എന്ന് പറഞ്ഞ് താരപുത്രന്‍ അത് നിരസിച്ചുവത്രെ. ധനുഷാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. താന്‍ തന്നെ അഭിനയിക്കാം എന്ന് ധനുഷ് പിന്നീട് തീരുമാനിച്ചു.

English summary
It was last year Superstar Mohanlal announced his son’s hero debut in Malayalam Cinema. And now, the latest that we hear is the much-awaited Pranav Mohanlal starrer movie will start rolling from this year April. Reportedly, the makers of the movie are looking forward to release the movie on September 1st, 2017, as an Onam release

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam