ബാലുവും നീലുവും ഇനി സിനിമയിലും! മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്ക്രീനിലും ഇവര്‍ ഒരുമിച്ചെത്തുന്നു!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നിഷ സാരംഗും ബിജു സോപാനവും. ഉപ്പും മുളകുമെന്ന പരമ്പരയുടെ അവിഭാജ്യ ഘടകങ്ങളാണ് ഇരുവരും. ബാലുവും നീലുവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന ഇവര്‍ക്ക് മികച്ച സ്വീകരണവും പിന്തുണയുമാണ് ആരാധകര്‍ നല്‍കുന്നത്. പരമ്പരയിലെ മക്കളും തന്നെ അമ്മയെന്നാണ് വിളിക്കുന്നതെന്നും അവരുടെ കാര്യങ്ങളുമെല്ലാം താന്‍ നോക്കാറുണ്ടെന്നും നിഷ സാരംഗ് പറഞ്ഞിരുന്നു. ഓണ്‍സ്‌ക്രീനിലെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് താരങ്ങളുമെത്താറുണ്ട്. വീട്ടില്‍ എങ്ങനെയാണോ ഇടപഴകുന്നത് അത് പോലെ തന്നെ മതിയെന്ന നിര്‍ദേശമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് വ്യക്തമാക്കിയും അവരെത്തിയിരുന്നു. മുടിയനും ലച്ചുവും കേശുവും ശിവയുമൊക്കെ അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് അവതരിപ്പിക്കുന്നത്.

വ്യത്യസ്തമാര്‍ന്ന സംഭവികാസങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. ബാലുവിന്‍രെ കുടുംബത്തിലെ കുഞ്ഞതിഥിയായ പാറുക്കുട്ടിയാണ് പരമ്പരയിലെ ഇപ്പോഴത്തെ താരം. പാറുക്കുട്ടിയുടെ ക്യൂട്ട് എക്‌സ്പ്രഷനും സംസാരവുമൊക്കെ കേള്‍ക്കാനായാണ് തങ്ങള്‍ക്ക് ഇഷ്ടടമെന്ന് വ്യക്തമാക്കി ആരാധകരുമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയും ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. നാടകത്തില്‍ നിന്നുമാണ് ബിജു സോപാനത്തിന്റെ വരവ്. കാവാലം നാരായണപ്പണിക്കരുടെ ട്രൂപ്പിലെ അംഗമായിരുന്നു അദ്ദേഹം. സീരിയലിലും സിനിമയിലുമൊക്കെയായി സജീവമാണ് നിഷ സാരംഗ്. ഉപ്പും മുളകിന് പുറമേ ഇവര്‍ ഇരുവരും ബിഗ് സ്‌ക്രീനിനായി ഒരുമിച്ചെത്തുകയാണെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

Balu, Neelu

നവാഗതനായ ആഷാദ് ശിവരാമന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ലൈക്ക എന്ന സിനിമയ്ക്കായാണ് ബാലുവും നീലുവും ഒരുമിച്ചെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ടെലിവിഷനിലെ മിന്നും താരങ്ങള്‍ ബിഗ് സ്ക്രീനിലും തിളങ്ങുമെന്ന കാര്യത്തില്‍ സംശംയ വേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ചെത്താന്‍ പോവുന്നത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X