ഉപ്പും മുളകില്‍ ശങ്കരണ്ണനോട് കട്ടകലിപ്പില്‍ ബാലു! തന്റെ സ്ഥലത്ത് കയറിയുളള കപ്പകൃഷി നിര്‍ത്തിക്കും
മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായ ഉപ്പും മുളകും വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സംപ്രേക്ഷണം തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും മികച്ച സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കാറുളളത്. ബാലുവിന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങള്‍ അറിയാനൊക്കെ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്.
ഉപ്പും മുളകിന്റെതായി അടുത്തിടെ സംപ്രേക്ഷണം ചെയത എപ്പിസോഡുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. പെട്ടെന്ന് കുറച്ച് എപ്പിസോഡുകളില്‍ ബാലുവിനെ കാണാതായതോടെ എവിടെ പോയെന്ന് എല്ലാവരും തിരക്കിയിരുന്നു. കഴിഞ്ഞ എപ്പിസോഡുകളിലായിരുന്നു ബാലു വീണ്ടും പരമ്പരയിലേക്ക് തിരിച്ചെത്തിയിരുന്നത്. ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡില്‍ ശങ്കരണ്ണനുമായി വഴക്കിടുന്ന ബാലുവിനെയാണ് കാണിക്കുന്നത്.

ബാലുവിന്റെ തിരിച്ചുവരവ്
ബാലുവിന്റെ തിരിച്ചുവരവോടെ ഉപ്പും മുളകും ഒന്നും കൂടി ഉഷാറായിരുന്നു. ദിവസങ്ങളോളം കാത്തിരുന്ന ആരാധകരെ സന്തോഷത്തിലാഴ്ത്തിയാണ് വീട്ടിലേക്ക് ബാലു തിരിച്ചെത്തിയിരുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ ബാലുവിനെ കളള് കുടിപ്പിക്കാനായി ശ്രമിച്ച ഭാസിയെ നീലുവും പിളേളരും കൈയ്യോടെ പിടികൂടിയിരുന്നു. തന്നെ പ്രലോഭിപ്പിക്കുകയാണെന്ന് തുറന്നുപറഞ്ഞ ബാലുവിന്റെ കളളത്തരം പിന്നീട് പുറത്താവുകയും ചെയ്തിരുന്നു.

ശങ്കരണ്ണനുമായുളള വഴക്ക്
ഇപ്പോഴിതാ ശങ്കരണ്ണനുമായി വഴക്കിടുന്ന ബാലുവിനെയാണ് പുതിയ എപ്പിസോഡില്‍ കാണിക്കുന്നത്. തന്റെ പറമ്പില്‍ കയറി കപ്പ നട്ടത്തിനായിരുന്നു ശങ്കരണ്ണനുമായി ബാലു പ്രശ്‌നമുണ്ടാക്കിയത്. വസ്തുവിന്റെയും സ്വത്തിന്റെയും കാര്യം വരുമ്പോള്‍ സ്വന്തം അച്ഛനോട് പോലും കോംപ്രമൈസിന് തയ്യാറാവാത്ത ആളാണ് ബാലു. ആ ബാലുവിനെ പ്രകോപിപ്പിക്കുന്ന തരത്തിലുളള കാര്യങ്ങളാണ് ശങ്കരണ്ണന്‍ ചെയ്തിരിക്കുന്നത്.

ആര് വിതച്ചാലും അച്ഛന്‍ കൊയ്യും
രാഘവന്‍ മാമന്‍ ബാലുവിന് എഴുതിക്കൊടുത്ത അമ്പതു സെന്റ് സ്ഥലത്താണ് ശങ്കരണ്ണന്‍ കപ്പ നട്ടിരിക്കുന്നത്. ബാലുവിനൊപ്പം നീലുവിന്റെയും പേരിലുളളതാണ് ഈ സ്ഥലം. തന്റെ സമ്മതമില്ലാതെ കപ്പ നട്ടതിന് ശങ്കരണ്ണനോട് കയര്‍ക്കുകയാണ് ബാലു. ബാലു ദേഷ്യപ്പെടുന്നത് കണ്ട് നിന്റെ ചേട്ടനല്ലേ നിനക്ക് ക്ഷമിച്ചു കൂടെ എന്നൊക്കെ ശങ്കരണ്ണന്‍ ചോദിക്കുന്നുണ്ട്.

നീലുവും പിള്ളേരും
ഇടയ്ക്കിടെ അനുനയിപ്പിക്കാനുളള ശ്രമങ്ങളുമായി നീലുവും പിള്ളേരും എത്തുന്നുമുണ്ട്. എന്നാല്‍ ആര് എന്ത് പറഞ്ഞിട്ടും ബാലു തന്റെ സ്ഥിരം നിലപാടില്‍ തന്നെയാണ്. കോംപ്രമൈസ് എന്ന വാക്കു പോലും താന്‍ കേട്ടിട്ടില്ലെന്ന രീതിയിലാണ് ബാലുവിന്റെ പെരുമാറ്റം. അതേസമയം തന്നെ ആരു വിതച്ചാലും കൊയ്യുന്നത് അച്ഛന്‍ തന്നെയായിരിക്കുമെന്ന് കേശു പറയുന്നുണ്ട്. ഉപ്പും മുളകിന്റെതായി പുറത്തുവിട്ട പുതിയ പ്രൊമോയിലാണ് ശങ്കരണ്ണനുമായി വഴക്കിടുന്ന ബാലുവിനെ കാണിക്കുന്നത്.


Click it and Unblock the Notifications