ഉപ്പും മുളകും സംവിധായകന്‍ സിനിമ സംവിധായകനാവുന്നു! ആഫ്രിക്കയില്‍ നിന്നുള്ള മന്ത്രിമാര്‍ ചടങ്ങിനെത്തും
ജനപ്രിയ പരമ്പരയായ ഉപ്പും മുളകിന്റെ സംവിധായകനായ എസ് ജെ സിനു സിനിമ സംവിധായകനാകുന്നു. ബ്ലൂ ഹില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മരിയ സ്വീറ്റി ജോബി നിര്‍മിക്കുന്ന ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ എന്നിവരോടൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
മലയാള സിനിമ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ലോഞ്ചിനായി 6 ആഫ്രിക്കന്‍ മിനിസ്റ്റേഴ്സ് എത്തുന്നു എന്നതും ശ്രദ്ധേയമാണ്. കൂടെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപി ഹൈബി ഈഡന്‍, കൂടാതെ മലയാളം സിനിമയിലെ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ഈ വരുന്ന ജനുവരി 17ന് രാവിലെ 9.30 മണിക്ക് എറണാകുളം ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ചാണ് പരിപാടി. ജനുവരി അവസാനം ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന്റെ പൂജയും ഇതേ ചടങ്ങില്‍ നടക്കും.

സംവിധായകന്റേതാണ് കഥ. ഉപ്പും മുളകിന്റെയും തിരക്കഥാകൃത്ത് അഫ്സല്‍ കരുനാഗപ്പള്ളിയാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ടി ഡി ശ്രീനിവാസന്‍ ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, മേക്കപ്പ് -രഞ്ജിത് അമ്പാടി. കേരളത്തിലും ആഫ്രിക്കയിലുമായിട്ടാണ് ഷൂട്ടിങ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്‍ട്രി പാസ്സ് ഉണ്ടായിരിക്കുന്നതാണ്.


Click it and Unblock the Notifications