ബിജു സോപാനം ഇനി നായകൻ! ഉപ്പും മുളകിലെയും വെറും ബാലുവല്ല, ആരാധകർക്ക് സന്തോഷിക്കാം..
ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ പരിപാടിയായ ഉപ്പും മുളകിലൂടെയും ശ്രദ്ധേയനായ താരമാണ് ബിജു സോപാനം. ഉപ്പും മുളകിലെയും കുടുംബ നാഥനാഥ ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തിലൂടെ ബിജു പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു. ബിജു സോപാനത്തിന്റെ പേരില്‍ ഫാന്‍സ് അസോസിയേഷനുകള്‍ വരെയുണ്ടായിരുന്നു.
തനിക്ക് കിട്ടുന്ന വേഷം തന്മയത്തോടെ ചെയ്യാനുള്ള കഴിവ് ബിജുവിനുണ്ട്. കോമഡി കഥാപാത്രങ്ങള്‍ വഴങ്ങുന്ന ബിജുവിനെ തേടി സിനിമയിലേക്ക് നിരവധി അവസരങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ബിജു സോപാനം നായകനായി അഭിനയിക്കുന്ന സിനിമ വരാന്‍ പോവുകയാണ്. നല്ല വിശേഷം എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് ബിജു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പരിസ്ഥിതി പ്രശ്‌നങ്ങളും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. നവാഗതനായ അജിതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനോദ് വിശ്വനാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായഗ്രാഹകന്‍ നൂറുദീന്‍ ബാവയാണ്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് സിനിമയുടെ പൂജ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
തനിക്ക് കോമഡി ഇമേജില്‍ നിന്ന് പുറത്ത് കടക്കാനാണ് താല്‍പര്യമെന്ന് ബിജു മുൻപ് പറഞ്ഞിരുന്നു. ബിജു സോപാനം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ശ്രീജി ഗോപിനാഥ്, ചെമ്പില്‍ അശോകന്‍, സ്‌റ്റെല്ല, ശ്രീജ, രമേഷ് ഗോപാല്‍, ദിനേഷ് പണിക്കര്‍, സാക്ഷി കുമാര്‍, തിരുമല രാമചന്ദ്രന്‍, അപര്‍ണ നായര്‍, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications