എന്നും പോസിറ്റീവായി നല്ല വാക്കുകള്‍ സംസാരിച്ച ആന്റി, ഉപ്പും മുളകും തുടക്കം മുതല്‍ ഞങ്ങള്‍ നല്ല കൂട്ടായിരുന്നു
ഉപ്പും മുളകിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ജൂഹി റുസ്തഗി. വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത പരമ്പരയിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ നടി എല്ലാവരുടെയും ഇഷ്ടം നേടി. ഉപ്പും മുളകിലൂടെ നിരവധി ആരാധകരെയും ജൂഹിക്ക് ലഭിച്ചിരുന്നു. ഉപ്പും മുളകിന് ശേഷം പിന്നീട് ടിവി പരിപാടികളിലൂടെയാണ് ലച്ചുവിനെ പ്രേക്ഷകര്‍ കണ്ടത്. കഴിഞ്ഞ ദിവസമാണ് എല്ലാവരെയും സങ്കടത്തിലാഴ്ത്തികൊണ്ട് ലച്ചുവിന്‌റെ അമ്മയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തിലാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ മരണപ്പെട്ടത്.

മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിയോഗം. അച്ഛന്‍ പോയതിന് പിന്നാലെയാണ് ഇപ്പോള്‍ അമ്മയെയും ജുഹിക്ക് നഷ്ടപ്പെട്ടത്. ലച്ചുവിന്‌റെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് ഉപ്പും മുളകും ആരാധകരെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ലച്ചുവിന്‌റെ വീട്ടില്‍ നിന്നുളള വികാരനിര്‍ഭര നിമിഷങ്ങള്‍ കണ്ടുനിന്ന എല്ലാവരുടെയും കണ്ണ് നിറച്ചിരുന്നു. വര്‍ഷങ്ങളായി മകള്‍ക്ക് പിന്തുണയുമായി ഭാഗ്യലക്ഷ്മി ഒപ്പം തന്നെയുണ്ടായിരുന്നു.
ഉപ്പും മുളകും സമയത്ത് ലച്ചുവിനൊപ്പം ഷൂട്ടിംഗിനായി സ്ഥിരം കൂട്ടുപോയത് അമ്മയാണ്. അമ്മയെ കുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും ജുഹി റുസ്തഗി മനസുതുറന്നിട്ടുണ്ട്. ഉപ്പും മുളകും താരങ്ങള്‍ക്കും ഏറെ പ്രിയങ്കരിയായിരുന്നു ലച്ചുവിന്‌റെ അമ്മ. ജൂഹിയുടെ അമ്മയെ അവസാനമായി ഒരുനോക്ക് കാണാന്‍ ഉപ്പും മുളകും താരങ്ങളായ നിഷാ സാരംഗും അല്‍സാബിത്തുമെല്ലാം എത്തിയിരുന്നു. അമ്മയുടെ ജീവനറ്റ ശരീരം പിടിച്ച് എന്നെ നോക്കിയ അവളുടെ നോട്ടം മനസില്‍ നിന്ന് മായുന്നില്ലെന്നാണ് നിഷ സാരംഗ് പറഞ്ഞത്. അതേസമയം ഭാഗ്യലക്ഷ്മിയെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച് ഉപ്പും മുളകില്‍ അഭിനയിച്ച രോഹിണി രാഹുലും എത്തിയിരുന്നു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ലച്ചുവിന്‌റെ അമ്മയെ കുറിച്ച് രോഹിണി മനസുതുറന്നത്. 'ലച്ചുവിന്‌റെ അമ്മ...ഉപ്പും മുളകും തുടങ്ങിയ കാലം മുതല്‍ തന്നെ നല്ല കൂട്ടായിരുന്നു ഞങ്ങളെന്ന് രോഹിണി പറയുന്നു. നല്ല ഈശ്വര ഭക്തിയുളള എന്നും പോസിറ്റീവായി നല്ല വാക്കുകള്‍ സംസാരിക്കുന്ന ആന്റി. ഇന്ന് ഈ ലോകത്ത് ഇല്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് രോഹിണി കുറിച്ചത്. ഉപ്പും മുളകില്‍ കനകം എന്ന കഥാപാത്രമായി എത്തിയ താരമാണ് രോഹിണി. ഭാഗ്യലക്ഷ്മിക്കൊപ്പം ലൊക്കേഷനില്‍ നിന്നുളള ഒരു പഴയ ചിത്രം പങ്കുവെച്ചാണ് നടി എത്തിയത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെയാണ് ജൂഹിയുടെ അമ്മയുടെ മരണം. ഒപ്പമുണ്ടായിരുന്ന മകന്‍ ചിരാഗിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജുഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി വന്നിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ജൂഹിയുടെ അമ്മ മലയാളിയും അച്ഛന്‍ രാജസ്ഥാന്‍ സ്വദേശിയുമാണ്. ലച്ചുവിന്‌റെ അച്ഛന് എറണാകുളത്ത് ബിസിനസായിരുന്നു. അച്ഛന്‌റെ വിയോഗം വലിയ ശൂന്യത ആയിരുന്നുവെന്നും അതുമായി പൊരുത്തപ്പെടാന്‍ കുറച്ചുകാലം എടുത്തുവെന്നും ജൂഹി മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ഡോ റോവിനുമായുളള നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ മകളുടെ വിവാഹത്തിന് മുന്‍പുളള ഭാഗ്യലക്ഷ്മിയുടെ വിയോഗം പ്രേക്ഷകരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ലച്ചുവിന്‌റെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഉപ്പും മുളകിന് ശേഷം ടിവി ഷോകളില്‍ ഭാഗമായി ജൂഹി റുസ്തഗി എത്തിയിട്ടുണ്ട്. ഉപ്പും മുളകിന് ശേഷം മറ്റ് പരമ്പരകളില്‍ നടി അഭിനയിച്ചിരുന്നില്ല. ഉപ്പും മുളകില്‍ ലച്ചുവിന്‌റെ വിവാഹം കഴിഞ്ഞ ശേഷമാണ് ജൂഹി പരമ്പരയില്‍ നിന്നും പിന്മാറിയത്. ജനപ്രിയ പരമ്പരയില്‍ നിന്നുളള നടിയുടെ പിന്മാറ്റം ആരാധകരെ നിരാശരാക്കിയിരുന്നു.


Click it and Unblock the Notifications