കോമഡി നടനില്‍ നിന്നും മാറണം, ഉപ്പും മുളകിലെയും ബിജു സോപാനം തന്റെ ആഗ്രഹം വെളിപ്പെടുത്തുന്നു!!

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരിപാടി സൂപ്പര്‍ ഹിറ്റാണ്. പരിപാടിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലു എന്ന ബിജു സോപാനം സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിരുന്നു. പരമ്പരയിലെ ബാലുവിന്റെ കോമഡികളായിരുന്നു പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നത്.

തനിക്ക് കിട്ടുന്ന വേഷം തന്മയത്തോടെ ചെയ്യാനുള്ള കഴിവ് ബിജുവിനുണ്ട്. സിനിമയില്‍ എത്തിയപ്പോഴും ബിജുവിനെ തേടിയെത്തിയതും കോമഡി കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ തനിക്ക് കോമഡി ഇമേജില്‍ നിന്ന് പുറത്ത് കടക്കാനാണ് താല്‍പര്യമെന്നാണ് ബിജു പറയുന്നത്. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജു ഇക്കാര്യം പറഞ്ഞത്.

ബിജു സോപാനം

ബിജു സോപാനം

ഫ്ലവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെയാണ് ബിജു സോപാനം എന്ന താരത്തിന്റെ ഉദയം. സീരിയലിലെ കേന്ദ്രകഥപാത്രമായ ബാലു എന്ന കഥാപാത്രത്തെയാണ് ബിജു അവതരിപ്പിക്കുന്നത്.

സിനിമയിലേക്കും..

സിനിമയിലേക്കും..

ഉപ്പും മുളകും ജനപ്രിയ ടെലിവിഷന്‍ പരിപാടിയായി മാറിയതോടെ ബിജുവിനെ തേടി സിനിമയില്‍ നിന്നും അവസരങ്ങളെത്തി. സൈറ ബാനു എന്ന മഞ്ജു വാര്യര്‍ ചിത്രത്തില്‍ വക്കീലിന്റെ വേഷത്തിലായിരുന്നു ബിജു അഭിനയിച്ചിരുന്നത്.

 കോമഡി കഥാപാത്രങ്ങള്‍

കോമഡി കഥാപാത്രങ്ങള്‍

ഉപ്പും മുളകിലും ചെയ്യുന്നതടക്കം ബിജുവിന് അഭിനയിക്കാന്‍ കിട്ടിയ സിനിമകളിലെല്ലാം കോമഡി കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ തനിക്ക് ആ ഇമേജില്‍ നിന്നും മാറണമെന്നാണ് ആഗ്രഹമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

സിനിമകള്‍

സിനിമകള്‍

സൈറ ബാനുവില്‍ വക്കീലായപ്പോള്‍ കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ മരുമകനായിട്ടാണ് അഭിനയിക്കുന്നത്. സിനിമയിലും കോമഡി കഥാപാത്രം തന്നെയാണ് ബിജു ചെയ്യുന്നത്. അതിനുള്ള കാരണം തന്നെ പ്രേക്ഷകര്‍ കോമഡി നടനായി കാണുന്നത് കൊണ്ടാണെന്നും താരം പറയുന്നു. എന്നാല്‍ അതില്‍ നിന്നും പുറത്ത് കടക്കണം, ബിജു പറയുന്നു.

  സീരിയലിലെ അഭിനയം

സീരിയലിലെ അഭിനയം

ഉപ്പും മുളകിലും അഭിനയിക്കുന്നതില്‍ വളരെ സന്തോഷമാണുള്ളത്. മാത്രമല്ല സീരിയലില്‍ അഭിനയിക്കുന്നതിനാല്‍ എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിയപ്പെടും. മാത്രമല്ല അവരുടെ വക അഭിനന്ദനങ്ങള്‍ കിട്ടുകയും താന്‍ അതൊക്കെ ആസ്വദിക്കാറുണ്ടെന്നും ബിജു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X