ഉപ്പും മുളകിനേയും വരെ വെറുതെ വിടാതെ മോഹന്‍ലാല്‍ ആരാധകര്‍! സ്റ്റാര്‍ മാജിക്കിനും പൊങ്കാലയാണ്
വേറിട്ട പരിപാടികളുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. കെട്ടിലും മട്ടിലും പുതുമകളുമായെത്തെിയ ചാനലിലെ പല പരിപാടികളും മികച്ച പിന്തുണയുമായി മുന്നേറുകയായിരുന്നു. ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറിയിട്ട് കാലമേറെയായി. ഒരു കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളാണ് ഉപ്പും മുളകിലുള്ളത്. സ്വഭാവിക പ്രകടനങ്ങളുമായാണ് താരങ്ങളും എത്താറുള്ളത്. ആയിരം എപ്പിസോഡും പിന്നിട്ട് മുന്നേറുകയാണ് ഉപ്പും മുളകും.
നാളുകള്‍ക്ക് ശേഷമായി ഉപ്പും മുളകും വീണ്ടും എത്തുകയാണെന്ന് വ്യക്തമാക്കിയായിരുന്നു താരങ്ങളെത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രമോ വീഡിയോയും വൈറലായി മാറിക്കഴിഞ്ഞിരുന്നു. ഉപ്പും മുളകിനുമായി അക്ഷമയോടെ കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു പലരും പറഞ്ഞത്. പുതിയ പ്രമോ പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. ബാലു മീന്‍ പിടിച്ച് കൊണ്ടുവരുന്നതും ഇതുമായി ബന്ധപ്പെട്ട് നീലു വഴക്കുണ്ടാക്കുന്നതുമൊക്കെയായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. സ്റ്റാര്‍ മാജിക്കിലെ വിവാദ പരാമര്‍ശത്തിലെ വിയോജിപ്പുകളെക്കുറിച്ച് ഉപ്പും മുളകും ആരാധകരും എത്തിയിട്ടുണ്ട്.
മോഹന്‍ലാലിനെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു ലാലപ്പന്‍ എന്ന് പറഞ്ഞത്. ജോബി അവതരിപ്പിച്ച സ്‌കിറ്റിലായിരുന്നു ഈ പരാമര്‍ശം. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ അത് മാറ്റിയത്. സ്‌ക്രീന്‍ ഷോട്ടിലൂടെയും ഓഡിയോ മെസ്സേജിലൂടെയുമൊക്കെയായി ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു. ചാനല്‍ പ്രവര്‍ത്തകര്‍ ക്ഷമാപണം അറിയിച്ച് എത്തിയിരുന്നുവെങ്കിലും ആരാധകര്‍ തൃപ്തരായിരുന്നില്ല.

സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ നടന്ന സംഭവത്തെ ഉപ്പും മുളകുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. ഉപ്പും മുളകും നാളുകള്‍ക്ക് ശേഷം തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് മണിക്കൂറുകള്‍ കഴിയുന്നതിനിടയില്‍ വിമര്‍ശനം വേണ്ടിയിരുന്നില്ലെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. ഫ്‌ളവേഴ്‌സ് ചാനലിലെ എല്ലാ പരിപാടികളും ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായാണ് ചിലരെത്തിയത്. മോഹന്‍ലാലിനെപ്പോലൊരു താരത്തോട് ഇത്തരത്തില്‍ ചെയ്തത് ന്യായീകരിക്കാനാവില്ലെന്ന് ആരാധകര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
ചാനല്‍ പ്രവര്‍ത്തകര്‍ മാപ്പ് പറഞ്ഞതിന് ശേഷമായാണ് ജോബിയും ഫേസ്ബുക്ക് ലൈവുമായെത്തിയത്. സ്റ്റാര്‍ മാജിക്കില്‍ സ്‌കിറ്റ് അവതരിപ്പിച്ചിരുന്നുവെന്നും ചെയ്ത് കഴിഞ്ഞതിന് ശേഷമായാണ് അത് ആരാധകരെ വേദനിപ്പിച്ചുവെന്ന് മനസ്സിലാക്കിയത്. നിരവധി പേരാണ് ഇതേക്കുറിച്ച് പറഞ്ഞത്. രസിപ്പിക്കാനായാണ് സ്‌കിറ്റ് ചെയ്യാറുള്ളത്. അത് സങ്കടമായി മാറിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.ജോബിയുടെ വാക്കുകളില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല, സ്റ്റാര്‍ മാജിക് വേദിയില്‍ വെച്ച് മാപ്പ് പറയണമെന്നുള്ള ആവശ്യമുന്നയിച്ചാണ് ഒരുവിഭാഗം എത്തിയത്.


Click it and Unblock the Notifications