സുരേഷ്‌ഗോപി വേഷം കാവിയാക്കി
പുതിയൊരു ഗെറ്റപ്പിലാണ് സുരേഷ്‌ഗോപിയിപ്പോള്‍. ബിജെപിയുമായി അടുത്തതോടെ കാവി വസ്ത്രം ധരിക്കാന്‍ തുടങ്ങിയോ എന്നു പലരും സംശയിച്ചു. പക്ഷേ, കാര്യം അതല്ല. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന രുദ്രസിംഹാസനത്തില്‍ അഭിനയിക്കുന്ന വ്യത്യസ്ത വേഷം സുരേഷ്‌ഗോപിയെ ശരിക്കും മേക്ക് ഓവറാക്കി. കാവി പൈജാമയും താടിയും ചുവന്ന കുറിയും തോളത്തൊരു സഞ്ചിയും, കഴുത്തില്‍ ജപമാലയുമെല്ലാമായി സന്യാസിയുടെ വേഷത്തിലാണ് സുരേഷ്‌ഗോപി അഭിനിക്കുന്നത്.. സുനില്‍പരമേശ്വരന്റെ രുദ്രതാളം എന്ന നോവലാണ് രുദ്രസിംഹാസനം ആകുന്നത്. സുനില്‍ തന്നെയാണു കഥയും തിരക്കഥയും എഴുതുന്നത്. അനന്ദഭദ്രത്തിനു ശേഷം ഇദ്ദേഹം എഴുതുന്ന മാന്ത്രിക സിനിമയാണിത്.
സുരേഷ്‌ഗോപിക്കൊപ്പം നിക്കി ഗല്‍റാണി, ശ്വേത മേനോന്‍, കനിഹ, ദേവന്‍, നെടുമുടി, സുധീര്‍ കരമന, നിഷാന്ത് സാഗര്‍, കലാഭവന്‍ ഷാജോണ്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട്.

സുരേഷ്‌ഗോപിക്ക് മൂന്നുനായികമാരാണ് ചിത്രത്തില്‍. നിക്കി, ശ്വേത, കനിഹ. ഹൈമവതി എന്ന കഥാപാത്രമാണ് നിക്കി അവതരിപ്പിക്കുന്നത്. ഉമയമ്മയായി ശ്വേതയും മോഹിനിയായി കനിഹയും. ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കിയ വരിക്കാശേരി മനയിലാണ് ചിത്രീകരണം. കോവിലകവും തറവാടും ശാപവും സര്‍പ്പദോഷവുമെല്ലാമായി പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. പുതിയൊരു ഹൊറര്‍ ചിത്രം കൂടി മലയാളത്തില്‍ പിറക്കാന്‍ പോകുകയാണ്.
suresh gopi rudra simhasanam malayalam film kaniha nikki galrani movie i സുരേഷ് ഗോപി മലയാളം സിനിമ രുദ്ര സിംഹാസനം നിക്കി ഗല്‍റാനി കനിഹ മൂവി ഐ


Click it and Unblock the Notifications