ദിലീപിനെ തിരിച്ചെടുക്കാനല്ല ആവശ്യപ്പെട്ടത്, യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനെക്കുറിച്ച് ഊര്‍മ്മിള ഉണ്ണി!

കഴിഞ്ഞ ദിവസം അമ്മയുടെ വാര്‍ഷിക യോഗത്തിലെ സുപ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായിരുന്നു ദിലീപിന്റെ തിരിച്ചുവരവ്. സംഘടനയില്‍ നിന്നും പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഊര്‍മ്മിള ഉണ്ണിയാണെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. വനിതാഅംഗമാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാതെ നിന്നിരുന്ന താരം ദിലീപിന്റെ തിരിച്ചുവരവിനായി ആവശ്യപ്പെട്ടത് വന്‍വിവാദമായിരുന്നു.

ഉച്ചഭക്ഷണത്തിനായി പിരിയുന്നതിന് മുന്നോടിയായാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നത്. താരം ഇതേക്കുറിച്ച് ആവശ്യപ്പെട്ടതോടെ മറ്റ് താരങ്ങളും ഇതേറ്റുപിടിക്കുകയായിരുന്നു. ഇതോടെയാണ് ഈ വിഷയത്തെക്കുറിച്ച് സിദ്ദിഖും ഇടവേള ബാബുവും പ്രതികരിച്ചത്. അന്നത്തെ തീരുമാനത്തിന് ഇപ്പോള്‍ പ്രസക്തിയില്ലന്നെും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ ദിലീപിന് അനുകൂലമായി മാറിയത്. ദിലീപിന്റെ പുന:പ്രവേശത്തെക്കുറിച്ച് ചോദിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഊര്‍മ്മിള ഉണ്ണി പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ. മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് അവര്‍ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം

സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം

ദിലീപിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട സംഭവമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനമാണ് നേരിടേണ്ടി വന്നതെന്ന് ഊര്‍മ്മിള ഉണ്ണി പറയുന്നത്. യോഗത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് താഴെയാണ് പലരും വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്.

ചോദിച്ചതിന് പിന്നിലെ സാഹചര്യം

ചോദിച്ചതിന് പിന്നിലെ സാഹചര്യം

യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചല്ല പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവസാനനിമിഷമാണ് ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോയെന്ന് ചോദിച്ചത്. അപ്പോഴാണ് താന്‍ ഇതേക്കുറിച്ച് ചോദിച്ചത്. ദിലീപിന്റെ കാര്യത്തില്‍ സംഘടന കൈക്കൊള്ളുന്ന പുതിയ തീരുമാനത്തെക്കുറിച്ചറിയാന്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം ആകാംക്ഷയുണ്ടായിരുന്നു.

പറഞ്ഞത് വളച്ചൊടിച്ചു

പറഞ്ഞത് വളച്ചൊടിച്ചു

ദിലീപിനെ തിരിച്ചെടുക്കാന്‍ താനാണ് ആവശ്യപ്പെട്ടതെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നതിനിടയിലാണ് വേദിയിലെത്തി ഇതേക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞത്. ദിലീപ് വിഷയത്തില്‍ സംഘടന കൈക്കൊള്ളുന്ന തീരുമാനത്തെക്കുറിച്ചറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടായിരുന്നു. വൈകുന്നേരത്തെ നിര്‍വാഹക സമിതിയിലാണ് ഇതേക്കുറിച്ചുള്ള കൂടുതല്‍ തീരുമാനം വന്നത്.

വീഡിയോ എടുത്തില്ല

വീഡിയോ എടുത്തില്ല

താന്‍ സംസാരിച്ചത് എന്തൊക്കെയാണെന്നറിയാന്‍ വീഡിയോ ഇല്ലായിരുന്നു. ആരും വീഡിയോ എടുത്തിരുന്നില്ല. അങ്ങനെ എടുത്തിരുന്നുവെങ്കില്‍ അത് വെച്ച് തനിക്ക് തെളിയിക്കാമായിരുന്നുവെന്നും താരം പറയുന്നു. കുടുംബത്തിന്റെ ശക്തമായ പിന്തുണയോടെയാണ് താന്‍ മുന്നേറുന്നതെന്നും അവര്‍ പറയുന്നു. ദിലീപിനോടൊപ്പം ഒരുമിച്ച് അഭിനയിച്ച അഭിനേത്രി കൂടിയാണ് ഈ താരം. സര്‍ഗത്തിലെയും ദോസ്തിലെയും കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്കാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X