ഊര്‍മ്മിള ഉണ്ണിക്ക് സ്വബോധം നഷ്ടമായോ? കൊന്നുകൊലവിളിച്ച് സോഷ്യല്‍ മീഡിയ, കാണൂ!

ഊര്‍മ്മിള ഉണ്ണിയായിരുന്നു ദിലീപിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. അമ്മയുടെ വാര്‍ഷിക യോഗത്തിനിടയില്‍ ഉച്ചഭക്ഷണത്തിനായി പിരിയുന്നതിന് മുന്‍പായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. നേരത്തെ ദിലീപിനെ പുറത്താക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച താരങ്ങള്‍ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു. ഇതോടെയാണ് ദിലീപ് തിരികെ സംഘടനയിലേക്ക് പ്രവേശിക്കുമെന്ന് ധാരണയായത്. പ്രസിഡന്റായി സ്ഥാനമേറ്റ മോഹന്‍ലാലാവട്ടെ ഈ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ പ്രതികരിച്ചിരുന്നുമില്ല.


നേരത്തെ പ്ലാന്‍ ചെയ്താണ് ഈ ചര്‍ച്ചയ്ക്ക് താരസംഘടന തുടക്കമിട്ടതെന്നും ഇതിന് തുടക്കമിടാനായി വനിതാ അംഗത്തെ തന്നെ കൂട്ടുപിടിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള പ്രതികരണവുമായി താരങ്ങളും സിനിമാപ്രേമികളുമൊക്കെ രംഗത്തുവന്നിരുന്നു. യോഗത്തില്‍ താന്‍ ഇതേക്കുറിച്ച് ചോദിച്ചതിനെക്കുറിച്ച് ഊര്‍മ്മിള ഉണ്ണി തന്നെ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം താരം മാധ്യമപ്രവര്‍ത്തകരോട് ഇടപെട്ട രീതിയെക്കുറിച്ചും അതിനിടയിലെ ചേഷ്ടകളെക്കുറിച്ചുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകവിമര്‍ശനം ഇപ്പോഴും തുടരുന്നുണ്ട്.

ധൈര്യപൂര്‍വ്വം ചോദിച്ചു

ധൈര്യപൂര്‍വ്വം ചോദിച്ചു

മറ്റംഗങ്ങളാരും ചോദിക്കാതിരുന്ന കാര്യത്തെക്കുറിച്ച് താന്‍ ധൈര്യപൂര്‍വ്വം ചോദിക്കുകയായിരുന്നുവെന്ന് ഊര്‍മ്മിള ഉണ്ണി തുറന്നുപറഞ്ഞിരുന്നു. താന്‍ പറയാത്ത കാര്യങ്ങളെക്കുറിച്ചാണ് മീഡിയ വാര്‍ത്ത നല്‍കിയത്. താരത്തിന്റെ ചോദ്യവുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനം ഉയര്‍ന്നുവരികയും സംഭവം വന്‍വിവാദമാവുകയും ചെയ്തതോടെയാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. ദിലീപിന്റെ കാര്യത്തെക്കുറിച്ചറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടായിരുന്നുവെങ്കിലും ആരും അതേക്കുറിച്ച് ചോദിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ലെന്നാണ് അന്ന് താരം പറഞ്ഞത്.

വേലക്കാരിയെ കാണാതിരുന്നാല്‍

വേലക്കാരിയെ കാണാതിരുന്നാല്‍

കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ താരത്തോട് ഈ വിഷയത്തെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ കാര്യം വീണ്ടും വിവാദമായിരിക്കുകയാണ്. വീട്ടിലെ വേലക്കാരിയെ കാണാതിരുന്നാല്‍ അവര്‍ മടങ്ങിവരുമോ എന്ന ആശങ്ക ഉയരാറില്ലേ, അത്തരത്തിലൊരു സംശയമാണഅ തന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നാണ് താരം പറയുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍

മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍

അമ്മയിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നതിനിടയിലാണ് വീണ്ടും ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞത്. കേട്ടുനില്‍ക്കുന്നവരെപ്പോലും അമ്പരപ്പെടുത്തുന്ന തരത്തിലുള്ള പ്രതികരണമാണ് താരം നല്‍കിയത്. വളരെ ലാഘവത്തോടെ ചിരിച്ച് ഒന്നും അറിയാത്ത പോലെ അഭിനയിച്ചാണ് താരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഒരൊറ്റ ചോദ്യത്തിന് പോലും കൃത്യമായി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറാനായി കണ്ടെത്തിയ മാര്‍ഗമാണോ ഇതെന്ന് പോലും സംശയിച്ചുപോവും.

മകളെക്കുറിച്ച് പറഞ്ഞത്?

മകളെക്കുറിച്ച് പറഞ്ഞത്?

നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിഷയത്തില്‍ നിന്നും തെന്നി മാറി മകളുടെ ഷോര്‍ട്ട് ഫിലിമിനെക്കുറിച്ച് ചോദിച്ചൂടെയെന്ന മറുപടിയാണ് താരം നല്‍കിയത്. തന്റെ മകളായ ഉത്തര ഇങ്ങനെയല്ലെന്ന മറുപടിയും താരം നല്‍കിയിട്ടുണ്ട്. അമ്മയുമായോ നടി ആക്രമിക്കപ്പെട്ട സംഭവവുമായോ ബന്ധപ്പെട്ട ചോദ്യങ്ങളിലൊന്നിന് പോലും താരം കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല.

കൊന്നുകൊലവിളിച്ച് സോഷ്യല്‍ മീഡിയ

കൊന്നുകൊലവിളിച്ച് സോഷ്യല്‍ മീഡിയ

ദിലീപ് വിഷയത്തെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോള്‍ മുതല്‍ത്തന്നെ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ താരത്തെ തിരിച്ചെടുക്കാനും മാത്രമുള്ള എന്ത് കാര്യമാണ് ഇപ്പോള്‍ നടന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. വിഷയത്തില്‍ ദിലീപ് കൃത്യമായ നിലപാട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഊര്‍മ്മിള ഉണ്ണിക്കെതിരെയുള്ള വിമര്‍ശനം അതേ പോലെ തുടര്‍ന്നിരുന്നു. അതിനിടയില്‍ നിഷ്‌കളങ്ക ചമഞ്ഞുള്ള താരത്തിന്റെ പ്രതികരണത്തിന്റെ വീഡിയോ കൂടി വൈറലായതോടെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നു

പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നു

താരം പങ്കെടുക്കുന് പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് ദീപനിശാന്ത് അറിയിച്ചിരുന്നു. ബഷീര്‍ പുരസ്‌കാര വേദിയില്‍ താരം പങ്കെടുക്കുന്നതിനാല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ഷാഹിന ബഷീറും അറിയിച്ചിരുന്നു. ഇന്റര്‍സോണ്‍ നാടക മത്സരത്തിലെ ജേതാക്കളായ ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും താരത്തെ ബാധിച്ചിരുന്നില്ല.

വീഡിയോ കാണാം

ഊര്‍മ്മിള ഉണ്ണിയുടെ പ്രതികരണത്തിന്റെ വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X