കോപ്പിയടി ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ട്!! തിരിച്ചടിച്ച് ഊര്‍മ്മിള ഉണ്ണി
പയുമായി മുൻപുണ്ടായിരുന്ന പ്രശ്നത്തന്റെ പശ്ചാത്തരലത്തിലാണ് ഇപ്പോൾ നടിമാരുടെ പ്രതികരണം
Recommended Video

നവമാധ്യങ്ങളിലെ പ്രധാന ചർച്ച വിഷയം അധ്യാപിക ദീപ നിശാന്തിനെതിരെയുളള ആരോപണമാണ്. ഇപ്പോഴിത ദീപകയ്ക്ക് നേരെ വിമർശനവുമായി നടി ഊർമ്മിള ഉണ്ണിയും മകൾ ഉത്തര ഉണ്ണിയും രംഗത്ത്. പേരെടുത്ത് പറയാതെയാണ് അധ്യാപികയ്ക്ക് നേരെയെ അമ്മയും മകളും രംഗത്തെത്തിയിരിക്കുന്നത്. ദീപയുമായി മുൻപുണ്ടായിരുന്ന പ്രശ്നത്തന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നടിമാരുടെ പ്രതികരണം.

കോപ്പിയടിക്കുന്ന ടീച്ചർക്കൊപ്പ വേദി പങ്കിടരുതെന്ന് തന്റെ ജീവിതത്തിൽ ഉണ്ടെന്ന് തോന്നുന്നു എന്നാണ് ഊർമ്മിള ഫേസ്ബുക്കിൽ കുറിച്ചത്. ദൈവം കൊടുത്തത് എന്ന ക്യാപ്ഷനോടെയാണ് ഈ ഈ പോസ്റ്റ് താരം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അതു പോലെ ഊർമ്മിള ഉണ്ണിയുടെ പേസ്റ്റ് മകൾ ഉത്തര ഉണ്ണിയും ഷെയർ ചെയ്തിട്ടുണ്ട്. എന്റെ അമ്മയോട് കളിച്ചാൽ ദൈവം കൊടുത്തോളും ഷെയർ ചെയ്ത പോസ്റ്റിനോടൊപ്പം ഉത്തര കുറിച്ചിട്ടുണ്ട്.
അമ്മ സംഘടനയിലേയ്ക്ക് നടൻ ദിലീപിന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി ഊർമ്മിള ഉണ്ണി നടത്തിയ പ്രസ്താവന വൻ വിവാദമായിരുന്നു. ഇതിനു ശേഷം വൈക്കം മുഹമ്മദ് ബഷീർ സ്മാരക ദാന ചടങ്ങിലേയ്ക്ക് ഊർമിള ഉണ്ണിയേയും ദീപാനിശാന്തിനേയും ക്ഷണിച്ചിരുന്നു. എന്നാൽ ഊർമ്മിള ഉണ്ണിയുടെ പരാമർശത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ദീപ അന്നത്തെ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ അന്ന് ഇതിനെതിരെ ഊർമ്മിള ഉണ്ണി ഒന്നും പ്രതികരിച്ചില്ലായിരുന്നു.


Click it and Unblock the Notifications











