'ഇപ്പഴും എന്ത് ഭംഗിയാ എന്റെ പഞ്ചാരകുട്ടിക്ക്', സംയുക്ത വര്‍മ്മയുടെ ചിത്രവുമായി ഊര്‍മ്മിള ഉണ്ണി

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. വളരെ കുറച്ചുകാലമേ സിനിമയില്‍ ഉണ്ടായിരുന്നുളളുവെങ്കിലും ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് വര്‍ഷത്തെ കരിയറില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നടി അഭിനയിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ തുടക്കം. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടിക്ക് ലഭിച്ചിരുന്നു.

ഗ്ലാമറസ് ലുക്കില്‍ നടി മഹേശ്വരി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

തുടര്‍ന്ന് മോളിവുഡിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി നടി മാറി. ജയറാമിന് പുറമെ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ബിജു മേനോന്‍ എന്നിവരുടെ നായികയായും സംയുക്ത അഭിനയിച്ചിരുന്നു. കൂടാതെ തെങ്കാശിപ്പട്ടണത്തിന്‌റെ റീമേക്കിലൂടെ തമിഴിലും എത്തി നടി. വിവാഹ ശേഷം സിനിമ വിട്ട സംയുക്ത പിന്നീട് സോഷ്യല്‍ മീഡിയയിലാണ് ആക്ടീവായത്.

നടിയുടെ ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ്

നടിയുടെ ചിത്രങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും യോഗാ ഫോട്ടോസുമെല്ലാം സംയുക്ത പങ്കുവെക്കാറുണ്ട്. അടുത്തിടെ നടി ഉത്തര ഉണ്ണിയുടെ വിവാഹ സമയത്ത് എടുത്ത ചിത്രങ്ങളായിരുന്നു സംയുക്തയുടെതായി ട്രെന്‍ഡിംഗായത്. അന്ന് സംയുക്തയ്‌ക്കൊപ്പം ബിജു മേനോനും ചടങ്ങില്‍ തിളങ്ങിയിരുന്നു.

സംയുക്തയുടെ ചെറിയമ്മ

സംയുക്തയുടെ ചെറിയമ്മയും നടിയുമായ ഊര്‍മ്മിള ഉണ്ണിയുടെ മകളാണ് ഉത്തര. അടുത്തിടെ ഒരു പരസ്യചിത്രത്തിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്‍പിലെത്തിയിരുന്നു സംയുക്ത. നടിയുടെ വീഡിയോ അന്ന് ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ സംയുക്തയുടെതായി ഊര്‍മിള ഉണ്ണി പങ്കുവെച്ചൊരു ചിത്രവും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

ചിത്രത്തിനൊപ്പം

ചിത്രത്തിനൊപ്പം നടി കുറിച്ച ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തു. ഇപ്പഴും എന്തു ഭംഗിയാ എന്‌റെ പഞ്ചാര കുട്ടിക്ക് (വീട്ടിലെ എല്ലാ പെണ്‍കുട്ടികളേം പഞ്ചാര ന്നാ വിളിക്കുക). ഊര്‍മിള ഉണ്ണി സംയുക്ത വര്‍മ്മയുടെ പുതിയ ചിത്രം പങ്കുവെച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

അതേസമയം നാല് വര്‍ഷത്തെ കരിയറില്‍ 18

അതേസമയം നാല് വര്‍ഷത്തെ കരിയറില്‍ 18 സിനിമകളില്‍ മാത്രമാണ് സംയുക്ത വര്‍മ്മ അഭിനയിച്ചത്. ഇതില്‍ നായികയായും സഹനടിയായുമെല്ലാം നടി അഭിനയിച്ചിരുന്നു. കൂടാതെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം നടി പ്രധാന വേഷത്തില്‍ എത്തി. രണ്ട് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സംയുക്ത നേടിയത്.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ക്ക് ശേഷം

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ക്ക് ശേഷം മധുര നൊമ്പരക്കാറ്റ്, മഴ, സ്വയംവരപ്പന്തല്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനും നടി പുരസ്‌കാരം നേടി. സംസ്ഥാന പുരസ്‌കാരത്തിന് പിന്നാലെ മറ്റ് നിരവധി ചലച്ചിത്ര അവാര്‍ഡുകളും നടി നേടിയിരുന്നു. ബിജു മേനോന്റെ നായികയായി മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ സിനിമകളിലാണ് സംയുക്ത അഭിനയിച്ചത്.

Read more about: samyuktha varma urmila unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X