»   » കുഞ്ഞാറ്റയെ തനിക്ക് ലഭിച്ചെന്ന് നടി ഉര്‍വ്വശി

കുഞ്ഞാറ്റയെ തനിക്ക് ലഭിച്ചെന്ന് നടി ഉര്‍വ്വശി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/urvashi-gets-custody-of-kunjatta-2-101925.html">Next »</a></li></ul>
Manoj K Jayan, Daughter, Urvashi
അഞ്ചു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ തന്റെ മകളെ വിട്ടുകിട്ടിയെന്ന് നടി ഉര്‍വ്വശി. എറണാകുളം കുടുംബ കോടതിയിലായിരുന്ന കേസില്‍ തനിക്കനുകൂലമായി വിധിവന്നുവെന്നാണ് നടി മാധ്യമങ്ങളെ അറിയിച്ചത്.

നടന്‍ മനോജ് കെ ജയനും ഉര്‍വ്വശിയും വേര്‍പിരിഞ്ഞ ശേഷം കോടതി നിര്‍ദേശമനുസരിച്ച് മകളായ കുഞ്ഞാറ്റ മനോജിനൊപ്പമായിരുന്നു കുഞ്ഞാറ്റയുടെ താമസം. ആഴ്ചയില്‍ ഒരു തവണ ഉര്‍വ്വശിയ്‌ക്കൊപ്പം നില്‍ക്കാനും കോടതി അനുവദിച്ചിരുന്നു. എന്നാല്‍ കേസ് നടന്നു കൊണ്ടിരിക്കേ മനോജ് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു. അതിലൊരു കുട്ടിയുമുണ്ട്.

തന്റെ സത്യസന്ധത കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഉര്‍വ്വശി പറഞ്ഞു. മനോജ് പുനര്‍ വിവാഹിതനായത് മൂലമാവാം വിധി തനിക്ക് അനുകൂലമായത്. ഇനി ഒരമ്മയുടെ സ്‌നേഹം മുഴുവനും കുഞ്ഞാറ്റയ്ക്ക് നല്‍കണം. മകള്‍ക്ക് മാത്രം ജീവിക്കണം. അതുകൊണ്ട് തന്നെ മറ്റൊരു വിവാഹ ജീവിതം ഉണ്ടാവരുതെന്നാണ് തന്റെ ആഗ്രഹമെന്നും ഉര്‍വ്വശി പറഞ്ഞു.

എന്നാല്‍ കുഞ്ഞിനെ വിട്ടുകിട്ടിയെന്ന ഉര്‍വ്വശിയുടെ വാദം തെറ്റാണെന്ന് മനോജ് കെ ജയന്‍ പറഞ്ഞു.
അടുത്ത പേജില്‍
കുഞ്ഞിനെ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല: മനോജ്

<ul id="pagination-digg"><li class="next"><a href="/news/urvashi-gets-custody-of-kunjatta-2-101925.html">Next »</a></li></ul>
English summary
A Division Bench of the Kerala High Court on Thursday ordered actor Manoj K. Jayan to hand over custody of his daughter Kunjatta to his ex-wife actress Urvashi.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam