കുഞ്ഞിനെ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല: മനോജ്

ജൂണ്‍ നാലിന് കേസ് പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. വിധി വരുന്നതിന് മുന്‍പ് കുട്ടിയുടെ അവകാശം ലഭിച്ചെന്ന് ഉര്‍വ്വശി പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.
കുഞ്ഞാറ്റയ്ക്ക് തന്റെ കൂടെ നില്‍ക്കാനാണ് ആഗ്രഹമെന്ന് മനോജ് പറഞ്ഞു. അതു കൊണ്ടാണ് അമ്മയുടെ കൂടെ പോകാതെ കുഞ്ഞ് തന്റെ കൂടെ വന്നത്.
എന്നാല്‍ തന്റെ കൂടെ ജീവിക്കാന്‍ കുഞ്ഞാറ്റയ്ക്ക് ഇഷ്ടമല്ലെന്ന പ്രചാരണം തെറ്റാണെന്ന് ഉര്‍വ്വശി പറഞ്ഞു. അച്ഛനും അമ്മയുമൊത്ത് ജീവിക്കണമെന്നാണ് കുഞ്ഞാറ്റ കോടതിയില്‍ പറഞ്ഞത്.
ഇത് സാധ്യമല്ലാതെ വന്നപ്പോള്‍ അമ്മയോടൊപ്പം ജീവിക്കണമെന്ന് കുട്ടി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കുട്ടിയെ തനിക്ക് വിട്ടു തരാന്‍ കോടതി തീരുമാനിച്ചതെന്നും നടി പറഞ്ഞു. അമ്മയെന്ന നിലയ്ക്ക് താന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ക്ക് കോടതി ഉത്തരവിലൂടെ അവസാനമായിരിക്കുകയാണെന്നും ഉര്‍വ്വശി പറഞ്ഞു.
ആദ്യ പേജില്‍
കുഞ്ഞാറ്റയെ തനിക്ക് ലഭിച്ചെന്ന് നടി ഉര്‍വ്വശി


Click it and Unblock the Notifications











