സുരേഷ് ഗോപിക്കും ദുല്‍ഖറിനുമൊപ്പം ഉര്‍വ്വശിയും! അനൂപ് സത്യന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നടി
തെന്നിന്ത്യയില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് ഉര്‍വ്വശി. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹ ശേഷവും സിനിമയില്‍ സജീവമായി ഉണ്ടായിരുന്നു നടി. ഒരിടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികള്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ഉര്‍വ്വശി തിരിച്ചെത്തിയിരുന്നത്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി-ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലും ഉര്‍വ്വശി അഭിനയിക്കുന്നുണ്ട്.

സിനിമയുടെ സെറ്റില്‍ കഴിഞ്ഞ ദിവസം നടി ജോയിന്‍ ചെയ്തിരുന്നു. ലൊക്കേഷനില്‍ അനൂപ് സത്യനും, കല്യാണി പ്രിയദര്‍ശനും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് നടിയെ വരവേറ്റത്. ഉര്‍വ്വശി വന്ന സമയത്ത് അച്ചുവിന്റെ അമ്മയിലെ പാട്ടും അണിയറ പ്രവര്‍ത്തകര്‍ ഇട്ടിരുന്നു. ശോഭനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.
ചെന്നൈയില്‍ ആയിരുന്നു സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നത് ഫാമിലി എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നത്. അനൂപ് സത്യന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിന് മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫ് സംഗീതവും ഒരുക്കുന്നു. എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications