»   » മനോജ്‌ കെ ജയന്‌ ഉര്‍വ്വശിയുടെ വക്കീല്‍ നോട്ടീസ്‌

മനോജ്‌ കെ ജയന്‌ ഉര്‍വ്വശിയുടെ വക്കീല്‍ നോട്ടീസ്‌

Posted By:
Subscribe to Filmibeat Malayalam
Urvashi and Kunjata
കൊച്ചി: പ്രശസ്‌ത നടി ഉര്‍വ്വശി നടന്‍ മനോജ്‌ കെ ജയനെതിരെ വക്കീല്‍ നോട്ടീസ്‌ അയച്ചു. മകള്‍ കുഞ്ഞാറ്റയെ ഉര്‍വ്വശിക്ക്‌ വിട്ടു നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ്‌ പാലിക്കാത്തത്‌ കോടിയലക്ഷ്യമാണെന്ന്‌ കാണിച്ചാണ്‌ വക്കീല്‍ നോട്ടീസ്‌.

മകളെ വിട്ടു തരാതിരുന്നതിന്‌ പുറമെ, കോടതിക്ക്‌ പുറത്ത്‌ പരസ്യമായി തന്നെ അപമാനിച്ചു എന്നും നോട്ടീസില്‍ ആരോപിക്കുന്നുണ്ട്‌. താനൊരു മദ്യപാനിയാണെന്ന്‌ പരസ്യമായി പറഞ്ഞ മനോജ്‌ കെ ജയന്‌ എതിരെ മാനനഷ്ട കേസ്‌ കൊടുക്കും എന്ന്‌ കഴിഞ്ഞ ദിവസം ഉര്‍വ്വശി അറിയിച്ചിരുന്നു.

മകളെ തനിക്ക്‌ വിട്ടു തരാതിരിക്കാനായി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്‌ മകളെ ഏറ്റുവാങ്ങാനായി താന്‍ കോടതിയില്‍ എത്തിയത്‌ മദ്യപിച്ചാണ്‌ എന്ന മനോജ്‌ കെ ജയന്റെ ആരോപണം എന്നു ഉര്‍വ്വശി കുറ്റപ്പെടുത്തി.

അടുത്ത കാലത്ത്‌ ഉദര ശസ്‌ത്രക്രിയ നടത്തിയതിനാല്‍ അതിനോടനുബന്ധിച്ച ആരോഗ്യ പ്രശ്‌നങ്ങളും, തളര്‍ച്ചയും തനിക്കുണ്ട്‌. ശസ്‌ത്രക്രിയയുടെ മുറിവ്‌ ഇനിയും ഉണങ്ങിയിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമുള്ള ഈ തളര്‍ച്ചയാണ്‌ മദ്യപിച്ചതായി ചിത്രീകരിക്കപ്പെട്ടത്‌. ഉര്‍വ്വശി പറഞ്ഞു.

തന്നെ മദ്യപയും മനോരോഗിയുമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്ന്‌ ആരോപിച്ച ഉര്‍വ്വശി, മകളുടെ ഭാവിയെ കരുതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും പറഞ്ഞു.

English summary
Actress Urvashi files a defamation case against her ex-husband and actor Manoj. K. Jayan for his allegations that she is an alcoholic

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam