മമ്മൂക്കയുടെ ആ ഭാഗ്യം ടൊവിനോ തോമസിനും ലഭിച്ചിട്ടുണ്ട്! മനസു തുറന്ന് നടി ഉര്‍വ്വശി
മലയാളത്തില്‍ ഒരു കാലത്ത് നായികാനടിയായി തിളങ്ങിനിന്ന താരമാണ് ഉര്‍വ്വശി. മുന്‍നിര താരങ്ങള്‍ക്കൊപ്പമുളള നടിയുടെ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. പ്രേക്ഷക മനസുകളില്‍നിന്നും മായാതെ കിടക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ഉര്‍വ്വശിക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം സഹനടിയായുളള വേഷങ്ങളിലൂടെയായിരുന്നു നടി കൂടുതല്‍ തിളങ്ങിയിരുന്നത്.
തുടര്‍ന്ന് സിനിമയില്‍ വീണ്ടും സജീവമായെങ്കിലും ചെറിയ ഇടവേളകള്‍ എടുത്ത് നടി മാറിനില്‍ക്കുമായിരുന്നു. ഇപ്പോഴിതാ ടൊവിന്റെ തോമസിന്റെ എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലൂടെ ഉര്‍വ്വശി വീണ്ടും തിരിച്ചെത്തുകയാണ്. ഡിസംബര്‍ 21ന് ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അടുത്തിടെ ചിത്രത്തിലെ നായകന്‍ ടൊവിനോയക്കുറിച്ച് ഉര്‍വ്വശി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. മമ്മൂക്കയുടെ ആ ഭാഗ്യം ടൊവിനോക്കും ഉണ്ടെന്നായിരുന്നു അഭിമുഖത്തില്‍ ഉര്‍വ്വശി പറഞ്ഞത്.

എന്റെ ഉമ്മാന്റെ പേര്
നവാഗതനായ ജോസ് സെബാസ്റ്റ്യന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ഒരു ഉമ്മയും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഹാസ്യത്തിനു കൂടി പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ സിനിമയുടെ കഥ പറയുന്നത്. ചിത്രത്തിന്റെ ടീസറുകളും പാട്ടുകളുമെല്ലാം നേരത്തെ പുറത്തിറങ്ങിയിരുന്നു. തമിഴിലെ മാരി 2 എന്ന ചിത്രത്തിനൊപ്പമാണ് ടൊവിനോയുടെ എന്റെ ഉമ്മാന്റെ പേരും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ടൊവിനോയുടെ അമ്മ വേഷം
സിനിമയില്‍ ടൊവിനോയുടെ ഉമ്മ വേഷത്തിലാണ് ഉര്‍വ്വശി എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളില്‍നിന്നെല്ലാം ഈ സൂചന ലഭിച്ചിരുന്നു. അരവിന്ദന്റെ അതിഥികളായിരുന്നു അടുത്തിടെ ഉര്‍വ്വശിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്ന ചിത്രം. ചിത്രത്തിന്റെ വിജയത്തിന് ശേഷം നടി വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. എന്റെ ഉമ്മാന്റെ പേരില്‍ ഒരു തുല്യ പ്രാധാന്യമുളള കഥാപാത്രത്തെയാകും നടി അവതരിപ്പിക്കുക.

നടി പറഞ്ഞത്
എന്റെ ഉമ്മാന്റെ പേര് റിലീസിനോടനുബന്ധിച്ചുളള ഒരഭിമുഖത്തിലായിരുന്നു ടൊവിനോയെക്കുറിച്ച് ഉര്‍വ്വശി സംസാരിച്ചിരുന്നത്. വേഷ ചേര്‍ച്ച എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു ഭാഗ്യം അല്ലെന്നും ടൊവിനോയ്ക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും നടി പറയുന്നു. മമ്മൂട്ടിക്കും ആ ഭാഗ്യം ഉണ്ട്. അത്തരം ഭാഗ്യം ഉളളവര്‍ക്ക് ഏതു കഥാപാത്രം ആയാലും മാച്ച് ചെയ്യാന്‍ പറ്റും. സത്യം പറഞ്ഞാല്‍ ഒരു വിദേശ സിനിമയിലൊക്ക അഭിനയിക്കാന്‍ പറ്റിയ ആളാണ് ടൊവിനോ. ഉര്‍വ്വശി പറയുന്നു.

ടൊവിനോ നന്നായി ഹ്യൂമര്‍ ചെയ്യുന്നുണ്ട്.
ഇതെല്ലാം ഞാന്‍ പ്രശംസിച്ചു പറയുന്നതല്ല വിമര്‍ശിച്ചു തന്നെ പറയുന്നതെന്നാണ് ഉര്‍വ്വശിയുടെ പക്ഷം. എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തില്‍ ടൊവിനോ നന്നായി ഹ്യൂമര്‍ ചെയ്യുന്നുണ്ട്. സിനിമയിലെ ഹ്യൂമര്‍ രംഗങ്ങള്‍ ഒകെ വലിയ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ ഈസിയായി അവതരിപ്പിക്കാന്‍ ടൊവിനോയ്ക്ക് സാധിച്ചു. വൃത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുളള ഭാഗ്യവും ടൊവിനോക്ക് ലഭിച്ചത് നടന് ഏറെ ഗുണം ചെയ്തുവെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

മറ്റു താരങ്ങള്‍
അതേസമയം മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ധിഖ്,ശാന്തികൃഷ്ണ,ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആന്റോ ജോസഫും സിആര്‍ സലീമും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ശരത് ആര്‍ നാഥും സംവിധായകനും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ് ചെയ്യുന്ന ചിത്രത്തിന് ഗോപീ സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്നു. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.


Click it and Unblock the Notifications











