»   » മനോജിനെതിരെ മാനനഷ്ടക്കേസുമായി ഉര്‍വശി

മനോജിനെതിരെ മാനനഷ്ടക്കേസുമായി ഉര്‍വശി

Posted By:
Subscribe to Filmibeat Malayalam
Urvashi-Manoj
മനോജ് കെ. ജയനെതിരേ മാനനഷ്ടത്തിന് നിയമനടപടി സ്വീകരിക്കുമെന്ന് ഉര്‍വശി. താന്‍ കടുത്ത മദ്യാപാനിയാണെന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ പരസ്യമായി ആക്ഷേപിച്ചതിനെതിരേയാണ് നിയമനടപടി സ്വീകരിക്കുക.

വെള്ളിയാഴ്ച കുടുംബകോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍ മദ്യലഹരിയിലാണെന്നു മനോജ് പ്രചരണം നടത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും മകളെ തനിക്ക് വിട്ടുകിട്ടാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ഉര്‍വശി ആരോപിച്ചു.

പന്ത്രണ്ടുവയസു മാത്രമുള്ള കുഞ്ഞാറ്റ ഇക്കാര്യത്തില്‍ നിസഹായയാണ്. കഴിഞ്ഞ ദിവസം തന്നോടൊപ്പം നാലുമണിവരെ കുഞ്ഞാറ്റയ്ക്ക് ചെലവഴിക്കാന്‍ സമയമുണ്ടായിരുന്നെങ്കിലും കോടതിക്കു പുറത്തെ ജനക്കൂട്ടവും വാര്‍ത്താപ്രാധാന്യവും കണക്കിലെടുത്ത് പുറത്തുപോകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

അച്ഛനൊപ്പം കഴിയുന്നതിനാല്‍ കുഞ്ഞാറ്റ ഏറെ സങ്കടത്തിലാണ്. കേസ് വിജയിക്കുന്നതിനുവേണ്ടി നീചവും നിന്ദ്യവുമായ നടപടികളാണ് മനോജ് കൈക്കൊള്ളുന്നത്. ഇതുവരെ പലതും സഹിച്ചു.

എന്നാല്‍ കോടതി വളപ്പില്‍വച്ച് താന്‍ മദ്യലഹരിയിലാണെന്ന് വാര്‍ത്താ മാധ്യമങ്ങളോട് വിളിച്ചുകൂവിയത് തന്നെ മനഃപൂര്‍വം കരിവാരിത്തേയ്ക്കാനാണ്. ഒരു പരിശോധനാ ഫലവും കൂടാതെയാണ് മനോജ് ഇങ്ങനെ പറഞ്ഞത്. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഹര്‍ജി നല്‍കുമെന്നും ഉര്‍വശി പറഞ്ഞു.

English summary
Actress Urvashi will file a defamation case against her ex-husband and actor Manoj. K. Jayan for his allegations that she is an alcoholic.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam