»   »  അവസരങ്ങളെല്ലാം ഞാന്‍ തട്ടിയെടുത്തിട്ടും ഇച്ചേച്ചിയ്ക്ക് പരിഭവമില്ലായിരുന്നു: ഉര്‍വശി

അവസരങ്ങളെല്ലാം ഞാന്‍ തട്ടിയെടുത്തിട്ടും ഇച്ചേച്ചിയ്ക്ക് പരിഭവമില്ലായിരുന്നു: ഉര്‍വശി

Posted By:
Subscribe to Filmibeat Malayalam

തനിക്ക് വന്ന പല അവസരങ്ങളും ഉര്‍വശിയ്ക്ക് പോയില്ലെ എന്ന് ചോദിച്ചപ്പോള്‍, പൊടി മോളുടെ (ഉര്‍വശി) അഭിനയം നന്നായി എന്ന് പറയുമ്പോള്‍ എനിക്ക് അഭിമാനമാണ് തോന്നാറുള്ളതെതെന്ന് പല അഭിമുഖത്തിലും കല്‍പന പറഞ്ഞിരുന്നു.

also read: മരണത്തെ എന്നും പ്രതീക്ഷിക്കാറുണ്ടെന്ന് കല്‍പന അനൂപ് മേനോനോട് പറഞ്ഞിരുന്നു

ഇച്ചേച്ചിയ്ക്ക് കിട്ടേട്ട അവസരങ്ങളാണ് എനിക്ക് കിട്ടിയതെന്നും എന്നാല്‍ അതിലൊരിക്കലും ഇച്ചേച്ചി ദേഷ്യപ്പെട്ടിട്ടില്ലെന്നും ഉര്‍വശി പറയുന്നു. ഇച്ചേച്ചിക്ക് കൂട്ടു പോയപ്പോഴാണ് തനിക്ക് അവസരങ്ങള്‍ ലഭിച്ചതെന്നും ഉര്‍വശി പറഞ്ഞു. കല്‍പനയെ കുറിച്ച് വികാരഭരിതയായി ഉര്‍വശി സംസാരിക്കുന്നു.

അവസരങ്ങളെല്ലാം ഞാന്‍ തട്ടിയെടുത്തിട്ടും ഇച്ചേച്ചിയ്ക്ക് പരിഭവമില്ലായിരുന്നു: ഉര്‍വശി

ചേച്ചി കലാരഞ്ജിനിയാണ് കുടുംബത്തില്‍ നിന്ന് ആദ്യം സിനിമയില്‍ തിളങ്ങിയത്. എന്‍ ടി രാമറാവു മുതലുള്ള തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി കലാരഞ്ജിനി വളര്‍ന്നു.

അവസരങ്ങളെല്ലാം ഞാന്‍ തട്ടിയെടുത്തിട്ടും ഇച്ചേച്ചിയ്ക്ക് പരിഭവമില്ലായിരുന്നു: ഉര്‍വശി

ഭാഗ്യരാജിന്റെ മുന്താണൈ മുടിച്ചില്‍ നായികയാകാന്‍ പോയ ചേച്ചിക്കു കൂട്ടുപോയതാണ് ഞാന്‍. എന്നാല്‍ ആ സിനിമയില്‍ ഞാന്‍ നായികയായി. ഇച്ചേച്ചിക്ക് സങ്കടത്തേക്കാലെറേ സന്തോഷമായിരുന്നു കൂടുതല്‍. എനിക്ക് സിനിമയില്‍ അവസരം കിട്ടിയല്ലോ എന്നാണ് ചേച്ചി ഇതിനെ കുറിച്ച് പറഞ്ഞത്- ഉര്‍വശി പറയുന്നു

അവസരങ്ങളെല്ലാം ഞാന്‍ തട്ടിയെടുത്തിട്ടും ഇച്ചേച്ചിയ്ക്ക് പരിഭവമില്ലായിരുന്നു: ഉര്‍വശി

കതിര്‍മണ്ഡപം എന്ന സിനിമയില്‍ രണ്ടു ബാലതാരങ്ങളെ വേണം. ജയഭാരതിയും ഉമ്മറും മറ്റുമാണ് അഭിനേതാക്കള്‍. ഒരു കുട്ടി നായകന്റെ മകളും ഒരു കുട്ടി കൂട്ടുകാരന്റെ മകളും. സെറ്റില്‍ ചെന്നപ്പോള്‍ സംവിധായകനു സംശയം ഇരട്ടകളാണോ ? നായകന്റെയും കൂട്ടുകാരന്റെയും മക്കള്‍ ഒരുപോലെയിരുന്നാല്‍ പ്രേക്ഷകര്‍ നായകന്റെ ചാരിത്രശുദ്ധിയെ സംശയിച്ചാലേ ? രണ്ടു വയസ്സിനിളയതായിട്ടും ആ സിനിമയില്‍ നറുക്കു വീണത് എനിക്കാണ്. ഭാഗ്യരാജിന്റെ ചിന്ന വീടില്‍ പിന്നീട് കല്‍പന നായികയായി. പത്തൊന്‍പതാം വയസ്സില്‍.

അവസരങ്ങളെല്ലാം ഞാന്‍ തട്ടിയെടുത്തിട്ടും ഇച്ചേച്ചിയ്ക്ക് പരിഭവമില്ലായിരുന്നു: ഉര്‍വശി

തമിഴില്‍ നായികയായി തുടക്കം കുറിച്ചെങ്കിലും മലയാളത്തിന്റെ സ്‌ക്രീന്‍ ചിരിയിലാണ് ഇച്ചേച്ചി അലിഞ്ഞു ചേര്‍ന്നത്. യാഗം എന്ന സിനിമയില്‍ ബാലതാരമായാണ് ഇച്ചേച്ചിയുടെ തുടക്കം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയം. സിനിമയിലെ ഗ്രാഫില്‍ അവര്‍ക്കൊക്കെ പിന്നിലായിരുന്നു ഇച്ചേച്ചിയുടെ യാത്ര. ഹാസ്യവേഷങ്ങള്‍ മടുത്തെന്ന് ഇടയ്‌ക്കൊക്കെ എന്നോടും അമ്മയോടും ഇച്ചേച്ചി പറയുമായിരുന്നു.

അവസരങ്ങളെല്ലാം ഞാന്‍ തട്ടിയെടുത്തിട്ടും ഇച്ചേച്ചിയ്ക്ക് പരിഭവമില്ലായിരുന്നു: ഉര്‍വശി

'മത്തങ്ങാ മുഖം സ്‌ക്രീനില്‍ കാണുമ്പോള്‍ ഡബിള്‍ സൈസാകും. അതാണ് തനിക്കു കൂടുതല്‍ സിനിമകള്‍ കിട്ടിയതെ'ന്ന് ചിരിച്ചുകൊണ്ടു പറയുന്ന ഇച്ചേച്ചിയ്ക്ക് ജീവിതത്തോടും കൂസലില്ലാത്ത മനോഭാവമായിരുന്നു.

അവസരങ്ങളെല്ലാം ഞാന്‍ തട്ടിയെടുത്തിട്ടും ഇച്ചേച്ചിയ്ക്ക് പരിഭവമില്ലായിരുന്നു: ഉര്‍വശി

മരണം കൈപിടിച്ചു കൊണ്ടുപോയിട്ട് മടക്കി അയച്ച കഥ ഇച്ചേച്ചി പറഞ്ഞിട്ടുണ്ട്. ഇച്ചേച്ചിയുടെ പ്രസവ സമയം. പ്രഷര്‍ കൂടിയും കുറഞ്ഞുമിരിക്കുന്നതിനാല്‍ അനസ്തീസിയ നല്‍കാന്‍ ഡോക്ടര്‍മാര്‍ മടിച്ചു. ഇടയ്‌ക്കെപ്പോഴോ ബോധം മറഞ്ഞു. പിന്നെ ഇച്ചേച്ചി കാണുന്നത് വിഭ്രാത്മകമായ ഒരു കാഴ്ചയാണ്. ഭൂമിയില്‍ നിന്ന് മേലേയ്ക്ക് ഉയരുകയാണ് അവര്‍. ആ യാത്രയില്‍ കുഞ്ഞിന്റെ മുഖം കാണാം. ചെന്നെത്തിയത് പ്രസവശേഷം മരിച്ചവര്‍ എത്തുന്ന ഒരു സ്ഥലത്ത്. നിങ്ങളുടെ പേരു വിളിച്ചില്ലല്ലോ എന്നായി അവിടെയുള്ളവര്‍. കണ്ണു തുറക്കുമ്പോള്‍ കല്‍പനയുടെ നേര്‍ത്തുപോയ ഹൃദയമിടിപ്പ് ശരിയാക്കാന്‍ ഡോക്ടര്‍മാര്‍ കഠിനാധ്വാനം നടത്തുകയാണ്.

അവസരങ്ങളെല്ലാം ഞാന്‍ തട്ടിയെടുത്തിട്ടും ഇച്ചേച്ചിയ്ക്ക് പരിഭവമില്ലായിരുന്നു: ഉര്‍വശി

ഇത്തവണ തേടിവരുമ്പോള്‍ ഇച്ചേച്ചി ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ തനിച്ചായിരുന്നു. ജീവിതത്തില്‍ ഇച്ചേച്ചി ഒരിക്കലും തനിച്ചായിരുന്നില്ല. ചിരിപ്പിക്കുന്നവരുടെ ഉള്ളിലെല്ലാം കരയുന്നവരുണ്ടെന്നാ ഇച്ചേച്ചി പറഞ്ഞത്.

അവസരങ്ങളെല്ലാം ഞാന്‍ തട്ടിയെടുത്തിട്ടും ഇച്ചേച്ചിയ്ക്ക് പരിഭവമില്ലായിരുന്നു: ഉര്‍വശി

സഹോദരന്‍ പ്രിന്‍സിന്റെ അകാലത്തിലുള്ള മരണം. മറ്റൊരു സഹോദരന്‍ കമലിന്റെ അപകടം. അനിലുമായുള്ള ബന്ധം വേര്‍പിരിഞ്ഞതെല്ലാം ഇച്ചേച്ചിയെ തളര്‍ത്തിയിരുന്നതായും ചോദിക്കുബോള്‍ വിധിയെ നേരിടാന്‍ തയ്യാറാവണമെന്നുമായിരുന്നു മറുപടി- ഉര്‍വശി പറഞ്ഞു.

English summary
She didn't get angry with me when i took all opportunities of her: Urvashi About Kalpana

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam