ഉര്‍വ്വശി വീണ്ടും അമ്മയായി
ചെന്നൈ: ചലച്ചിത്ര താരം ഉര്‍വ്വശി വീണ്ടും അമ്മയായി. ചെന്നൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. ആണ്‍ കുഞ്ഞാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഇത് ഉര്‍വ്വശിയുടെ രണ്ടാമത്തെ കുഞ്ഞാണ്. സിനിമ താരം മനോജ് കെ ജയനുമായുള്ള വിവാഹത്തിലാണ് ആദ്യ കുഞ്ഞ് പിറന്നത്. മനോജ് കെ ജയനുമായുള്ള വിവാഹത്തില്‍ ഉര്‍വ്വശിക്ക് പെണ്‍ കുഞ്ഞായിരുന്നു. തേജാലക്ഷ്മി എന്ന ആ കുട്ടി ഇപ്പോള്‍ അച്ഛനൊപ്പമാണ് താമസം.

2000 ല്‍ ആയിരുന്നു ഉര്‍വ്വശി മനോജ് കെ ജയനെ വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം അധിക നാള്‍ നീണ്ടു നിന്നില്ല. 2008 ല്‍ ഇവര്‍ വിവഹാമോചനം തേടി. പിന്നീട് മനോജ് കെ ജയന്‍ മറ്റൊരു വിവാഹം കഴിച്ചു.
2013 ല്‍ ആണ് ഉര്‍വ്വശി വീണ്ടുമൊരു വിവാഹം കഴിച്ചത്. ചെന്നൈയിലെ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍ ആയ ശിവപ്രസാദിനെയാണ് ഉര്‍വ്വശി വിവാഹം കഴിച്ചത്. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ഏപ്രില്‍ മാസത്തില്‍ തന്നെ ഉര്‍വ്വശി വ്യക്തമാക്കിയിരുന്നു.
മലയാളം, തമിഴ്, തെലുങ്ക് കന്നട സിനിമകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഉര്‍വ്വശി. എല്ലാ ഭാഷകളിലും ഉര്‍വ്വശി തന്നെയാണ് ശബ്ദം നല്‍കിയിരുന്നത്. കേരളത്തില്‍ ഏറ്റവും അധികം തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ റെക്കോര്‍ഡ് ഉര്‍വ്വശിയുടെ പേരിലാണ്.


Click it and Unblock the Notifications











