മഞ്ജുവിനെക്കാള്‍ മികച്ച നടി ഉര്‍വശിയാണെന്ന് മായ വിശ്വനാഥ്
മഞ്ജു വാര്യര്‍ മാത്രമാണ് മികച്ച നടിയെന്ന അഭിപ്രായത്തോട് സിനിമാ ഇന്റസ്ട്രിയിലെ തന്നെ ചിലര്‍ക്ക് എതിര്‍ അഭിപ്രായമുണ്ടെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍ ബിജു നടത്തിയ പരമാര്‍ശത്തിലൂടെ തന്നെ ബോധ്യമായതാണ്. മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം മഞ്ജുവിന് നല്‍കിയതില്‍ ഡോക്ടര്‍ ബിജു കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.
മായ വിശ്വനാഥിനും അഭിപ്രായങ്ങള്‍ തറന്ന് പറയുന്നതില്‍ മടിയൊന്നുമില്ല. മുമ്പും തന്റെ അഭിപ്രായങ്ങള്‍ മായ തുറന്നടിച്ചിട്ടുണ്ട്. അതിന്റെയൊക്കെ പേരില്‍ വിവാദങ്ങളില്‍ ചെന്നു ചാടുകയും ചെയ്തിട്ടുണ്ട്. പക്ഷെ തന്നെ അടുത്തറിയാവുന്നവര്‍ക്ക് തന്നെ മനസ്സിലാകും എന്ന പക്ഷക്കാരിയാണ് മായ.

ഇത്തവണ മായ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് മഞ്ജു വാര്യരുടെ അഭിനയത്തിലാണ്. അര്‍ഹിക്കുന്ന പലരും അവസരം ലഭിക്കാതെ ഇരിക്കിമ്പോള്‍ ഒരാള്‍ അനാവശ്യ പബ്ലിസിറ്റി കൊടുക്കുന്നത് ശരിയായ കീഴ് വഴക്കമല്ലെന്ന് മായ വിശ്വനാഥ് പറഞ്ഞു.
മാത്രവുമല്ല, 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തില്‍ മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തിന് 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന ചിത്രത്തിലെ ശ്രീദേവിയുടെ കഥാപാത്രവുമായി സാമ്യമുണ്ടെന്നും മായ പറഞ്ഞു. പല രംഗങ്ങളിലും നിരുപമ എന്ന വീട്ടമ്മയാവാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടില്ലത്രെ.
മായയുടെ അഭിപ്രായത്തില്‍ കന്മദം, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ മാത്രമാണ് മഞ്ജു നന്നായി അഭിനയിച്ച ചിത്രങ്ങള്‍. മഞ്ജുവിനെക്കാള്‍ മികച്ച നടിയാണ് ഉര്‍വശിയെന്നും മായ വിശ്വനാഥ് പറഞ്ഞു


Click it and Unblock the Notifications











