ഉര്‍വശിയും മനോജും വിട്ടുവീഴ്ചയ്ക്കില്ല
ചെന്നൈ : വിവാഹമോചനം വേണമെന്ന ആവശ്യത്തിന്മേല് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മനോജ് കെ ജയനും ഉര്വശിയും. മദ്രാസ് കുടുംബ കോടതിയുടെ നിര്ദ്ദേശപ്രകാരം നടന്ന കൗണ്സിലിംഗിലാണ് ഇരുവരും നിലപാടില് ഉറച്ചു നിന്നത്. കേസില് വെളളിയാഴ്ച വിധിയുണ്ടാകുമെന്നാണ് സൂചന.
ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും മനോജ് കെ ജയന് ഹാജരാകാത്തതു മൂലമാണ് വെളളിയാഴ്ചത്തേയ്ക്ക് മാറ്റിയത്. ഒന്നിച്ചു ജീവിക്കാന് ബുദ്ധിമുട്ടാണെന്ന് ഇരുവരും കോടതിയെ ധരിപ്പിച്ച സാഹചര്യത്തില് വിവാഹ മോചനം അനുവദിക്കപ്പെടും.
കൊടുമ്പിരിക്കൊണ്ട പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. കുട്ടിയുടെ ജനനത്തിനു ശേഷമാണത്രേ അഭിപ്രായഭിന്നത ഉടലെടുത്തത്. മനോജുമായുളള ബന്ധം തകര്ന്നതോടെ സ്വന്തം കുടുംബവുമായും ഉര്വശി അകന്നു.
ഉര്വശിയുടെ മൂത്ത ചേച്ചി കലാരഞ്ജിനിയുടെ വിവാഹജീവിതവും വിവാദ കോളിളക്കങ്ങളുണ്ടാക്കിയിരുന്നു. കലാരഞ്ജിനി, കല്പന എന്നിവരുടെ കുടുംബങ്ങളുമായി നല്ല ബന്ധമാണ് മനോജ് പുലര്ത്തുന്നത്. ഉര്വശി മനോജ് ദമ്പതികളുടെ മകളും ഇവര്ക്കൊപ്പമാണ്.
പലതും തുറന്നു പറഞ്ഞാല് തന്റെ ബന്ധുക്കളില് പലരുടെയും ജീവിതം തകരുമെന്ന് ഉര്വശി വനിതയ്ക്ക് നല്കിയ അഭിമുഖത്തില് മുന്നറിയിപ്പ് നല്കിയിരുന്നു. എല്ലാം കോടതിയ്ക്കു മുന്നില് തുറന്നു പറയുമെന്നായിരുന്നു വെളിപ്പെടുത്തല്.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications