ഉര്‍വശിയും മനോജും വേര്‍പിരിയുന്നു
താരദമ്പതിമാരുടെ വേര്‍പിരിയല്‍ പുതുമയല്ല. ജഗതി ശ്രീകുമാര്‍- മല്ലികാ സുകുമാരന്‍, ശ്രീനാഥ്-ശാന്തികൃഷ്ണ, മഞ്ജു-മുകുന്ദന്‍.... ഇവര്‍ക്കു പിന്നാലെ ഉര്‍വശി-മനോജ് കെ.ജയന്‍ ദമ്പതികളും വേര്‍പിരിയുന്നു.
ഏഴ് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുകയാണ്. ചെന്നൈയിലെ കോടതി ഇരുവര്‍ക്കും വിവാഹമോചനത്തിന് അനുമതി നല്‍കിയതോടെ ഔപചാരികമായി ഇരുവരും അടുത്തു തന്നെ വേര്‍പിരിയും.
2000ലാണ് മനോജ് കെ.ജയനും ഉര്‍വശിയും വിവാഹിതരാവുന്നത്. പ്രണയവിവാഹമായിരുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പല കാര്യങ്ങളെ ചൊല്ലിയും അഭിപ്രായഭിന്നതയുണ്ടായിരുന്നത്രെ. ഇവരുടെ ഏകമകള്‍ ഇപ്പോള്‍ കൊച്ചിയില്‍ മനോജ് കെ.ജയന്റെ അച്ഛനമ്മമാര്‍ക്കൊപ്പം താമസിക്കുകയാണ്.


Click it and Unblock the Notifications