ഉര്‍വശിയും മനോജും സംയുക്ത ഹര്‍ജി നല്‍കി, തീരുമാനം 20ന്‌
ചെന്നൈ: താരദമ്പതികളായ മനോജ് കെ ജയനും ഉര്വശിയും വിവാഹമോചനം സംബന്ധിച്ച് സമ്മതപത്രം നല്കി. ഇതിന്മേല് ഈ മാസം ഇരുപതിന് കോടതി തീരുമാനം പ്രഖ്യാപിയ്ക്കും.
കുടുംബകോടതി ജഡ്ജി കലൈരശിന്റെ ചേംബറില് എത്തി സംയുക്ത ഹര്ജി നല്കിയശേഷം വെള്ളിയാഴ്ച കോടതി ഇരുവരുടെയും മൊഴിയെടുത്തു. വിവാഹമോചനമെന്ന തീരുമാനത്തില് ഉറച്ചുനില്ക്കുന്നുവെന്ന് ഇരുവരും കോടതിയെ അറിയിച്ചു.
മകളായ കുഞ്ഞാറ്റയുടെ കാര്യത്തില് എറണാകുളം കുടുംബകോടതിയാണ് തീരുമാനമെടുക്കുക. ഇതുസംബന്ധിച്ച കേസ് ഇവിടെയാണ് നടക്കുന്നത്. ഇപ്പോള് മനോജിന്റെ മാതാപിതാക്കള്ക്കൊപ്പമാണ് കുഞ്ഞാറ്റ താമസിക്കുന്നത്.
ഒന്പത് വര്ഷം നീണ്ട വിവാഹജീവിതം അവസാനിപ്പിക്കുന്നതിനായി ജൂണ് 12നാണ് ഉര്വശി ഹര്ജി നല്കിയത്, തുടര്ന്ന് മനോജും വിവാഹമോചന ഹര്ജി നല്കി. ഒന്നരവര്ഷമായി ഇരുവരും വേറിട്ടാണ് താമസിക്കുന്നത്.
പരസ്പരം ഒത്തുചേര്ന്ന് പോകാനാവാത്ത രീതിയില് കാര്യങ്ങള് വഷളായിട്ടുണ്ടെന്ന് അടുത്തിടെ പലമാധ്യമങ്ങള്ക്കായി നല്കിയ അഭിമുഖങ്ങളില് ഇരുവരും വ്യക്തമാക്കിയിരുന്നു.
മകളെ കിട്ടുന്നതിനായി ഏത് കോടതിയിലും പോകാന് തയ്യാറാണെന്നും അതിനായി ചില രഹസ്യങ്ങള് തുറന്നുപറയേണ്ടിവന്നാല് അതിനും താന് തയ്യാറാണെന്നും ഉര്വശി വ്യക്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications