വിവാഹമോചനം തേടി ഉര്‍വശി കുടുബ കോടതിയില്‍
ചെന്നൈ: താര ദമ്പതികളായ ഉര്‍വശിയും മനോജ് കെ ജയനും വേര്‍പിരിയാനൊരുങ്ങുന്നു.
മനോജ് കെ ജയനില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഉര്‍വശി നല്‌കിയ ഹര്‍ജി ചെന്നൈയിലെ കുടുംബ കോടതി ഫയലില്‍ സ്വീകരിച്ചു.
ഭര്‍ത്താവില്‍ നിന്നുള്ള ദേഹോപദ്രവമാണ് വിവാഹ മോചനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഉര്‍വശി ഹര്‍ജിയില്‍ പറയുന്നു. പരസ്‌പര ധാരണയില്ലാത്ത കുടുംബ ബന്ധമാണ് തങ്ങളുടെതെന്നും ഹര്‍ജിയിലുണ്ട്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കുടുംബ കോടതി ജഡ്‌ജി വിമല മനോജ് കെ ജയന് നോട്ടീസയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‌കി. കേസ് ഓഗസ്‌റ്റ് 14ന് പരിഗണിയ്‌ക്കും.
ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച ഉര്‍വശി-മനോജ് കെ ജയന്‍ ജോഡികള്‍ പ്രണയ ബദ്ധരായാണ് വിവാഹം ചെയ്‌തത്. എന്നാല്‍ വിവാഹം കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ക്കിടയില്‍ സ്വര ചേര്‍ച്ചയില്ലാതായിരുന്നു.
കഴിഞ്ഞ ആറു മാസമായി ഉര്‍വശി മനോജിനെയും കുട്ടിയെയും വേര്‍പിരിഞ്ഞ് ചെന്നൈയിലാണ് താമസിയ്‌ക്കുന്നത്. കുട്ടി ഇപ്പോള്‍ ഉര്‍വശിയുടെ അമ്മയോടൊപ്പവും.
മലയാള സിനിമയില്‍ ഏറെ സജീവമായ മനോജ് കെ. ജയന്‍ എറണാകുളത്ത് തന്നെ പ്രത്യേകം വീടെടുത്ത് താമസിയ്‌ക്കുകയാണ്.


Click it and Unblock the Notifications