twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വില്ലന്‍ റോളുകള്‍ കണ്ട് എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ, തുറന്നുപറഞ്ഞ് സുചിത്ര മോഹന്‍ലാല്‍

    By Midhun Raj
    |

    മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‌റെ പൂജാ ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. താരങ്ങളും സംവിധായകരും ഉള്‍പ്പെടെയുളള സിനിമാ പ്രവര്‍ത്തകരെല്ലം ചടങ്ങില്‍ പങ്കെടുത്തിരുന്നു. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, സിബി മലയില്‍, സുചിത്ര മോഹന്‍ലാല്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം പങ്കെടുത്തു. ഇതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു

    ഗ്ലാമര്‍ ചിത്രങ്ങളുമായി നടി പൂജിത, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    ലാലേട്ടനും ടീമിനും വിജയാശംസകള്‍ നേര്‍ന്ന് എല്ലാവരും സംസാരിച്ചപ്പോള്‍ കൂട്ടത്തില്‍ സുചിത്ര മോഹന്‍ലാലും എത്തി. ചടങ്ങില്‍ സംസാരിക്കാമോ എന്ന് ആന്റണി പറഞ്ഞപ്പോള്‍ താന്‍ ആദ്യം ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് സുചിത്ര പറയുന്നു.

    സുചിത്ര

    ഞാന്‍ ഇവിടെ വന്ന് സംസാരിക്കുന്നത് ചേട്ടന് ഒരു സര്‍പ്രൈസ് ആയിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് താരപത്‌നി തുടങ്ങിയത്. ഇന്നലെ ആന്റണി പെരുമ്പാവൂര്‍ ചേദിച്ചു സംസാരിക്കാമോ എന്ന്. പ്ലീസ് എന്നെ വിളിക്കല്ലെ എന്ന് ഞാന്‍ പറഞ്ഞു. സുചിത്ര പറയുന്നു. പിന്നെ ഞാന്‍ വിചാരിച്ചു സംസാരിക്കാം എന്ന്.

    സുചിത്ര

    കഴിഞ്ഞ കാലങ്ങളില്‍ എല്ലാം തന്നെ ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക്‌സീറ്റ് എടുക്കാന്‍ തീരുമാനിച്ച് മാറിയിരുന്നു. അപ്പുവിന്‌റെ ആദ്യ സിനിമയുടെ സമയത്ത് ഞാന്‍ വേദിയില്‍ വന്നു സംസാരിച്ചു. ഇന്ന് ചേട്ടന്‌റെ ജീവിതത്തിലെ എറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നാണ്. ഒരു നടന്‍ എന്ന നിലയില്‍ അഭിനയ ജീവിതത്തില്‍ എല്ലാം നേടിയിട്ടുണ്ട് അദ്ദേഹം.

    സുചിത്ര

    ഒരു സംവിധായകന്‍ എന്ന നിലയില്‍ തുടക്കം കുറിക്കുന്ന നല്ല നാളാണ് ഇന്ന്. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞേ മതിയാകൂ എന്ന് കരുതി. നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ. വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിനെ വെറുപ്പായിരുന്നു.

    സുചിത്ര

    ചെയ്യുന്ന ജോലിയിലെ മികവ് തെളിയിച്ചതാണ് അതൊക്കെ. നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഞാന്‍ എറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. ബറോസിനെ കുറിച്ച് പറയുകയാണെങ്കില്‍ എന്നോട് ഒരുദിവസം വന്നുപറഞ്ഞു.

    ഞാന്‍ ഒരു ത്രീഡി പടത്തില്‍ അഭിനയിക്കാന്‍

    ഞാന്‍ ഒരു ത്രീഡി പടത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്. നല്ല പടമാണ് എന്നൊക്കെ, ഞാന്‍ ഓര്‍ത്തു കൊളളാമല്ലോ. കുട്ടിച്ചാത്തന് ശേഷം വരുന്ന ത്രീഡി പടം നന്നായിരിക്കുമല്ലോ എന്നൊക്കെ. പിന്നീട് അതിന്‌റെ തിരക്കഥ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ ഞാനും വായിച്ചു. അതിന്‌റെ സാങ്കേതിക വശങ്ങള്‍ എല്ലാ വിശദമായി പറഞ്ഞിട്ടുണ്ടായിരുന്നു.

    Recommended Video

    Mammootty speech About Mohanlal Directing Film
    ബറോസ് സംവിധാനം ചെയ്യാന്‍

    ബറോസ് സംവിധാനം ചെയ്യാന്‍ എടുത്ത തീരുമാനം വളരെ നന്നായി എന്നാണ് കരുതുന്നത്. ജിജോ സാറിന്‌റെ സാങ്കേതിക സഹായം ഏറെ നിര്‍ണായകമാകും എന്ന് കരുതുന്നു. ഞാന്‍ എറ്റവും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നതില്‍ സംശയമില്ല. ബറോസിന്‌റെ പൂജാ ചടങ്ങില്‍ ലാലേട്ടനെ കുറിച്ച് സുചിത്ര പറഞ്ഞു

    Read more about: mohanlal suchithra
    English summary
    Used to hate him for his villian roles; Suchithra opens up about Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X