മോഹന്‍ലാലിനു വേണ്ടി ലൂസിഫര്‍ ആന്തവുമായി ഉഷ ഉതുപ്പ്! ചിത്രം പങ്കുവെച്ച് മുരളി ഗോപി
Recommended Video

മോഹന്‍ലാലിന്റെ ലൂസിഫര്‍ റിലീസിനായി ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. മാര്‍ച്ച് 28ന് റിലീസ് പ്രഖ്യാപിച്ച സിനിമ അവസാന ഘട്ട ജോലികളിലാണുളളത്.
ഇത്തവണയും വമ്പന്‍ റിലീസായി തന്നെയാണ് മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വലിയ താരനിര തന്നെയാണ് ലാലേട്ടനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നത്. ലൂസിഫറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത് ദീപക് ദേവാണ്.

സിനിമയില്‍ പ്രശസ്ത ഗായിക ഉഷ ഉതുപ്പ് പാടിയ ഗാനവും റെക്കോര്‍ഡ് ചെയ്തിരുന്നു. മുരളി ഗോപിയുടെ വരികളില്‍ ദീപക് ദേവ് ഒരുക്കിയ ലൂസിഫര്‍ ആന്തമാണ് ഉഷ ഉതുപ്പ് പാടിയിരിക്കുന്നത്. മുരളി ഗോപി തന്നെയായിരുന്നു ഉഷ ഉതുപ്പിനൊപ്പമുളള ചിത്രം പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരുന്നത്. അതേസമയം മാര്‍ച്ച് 22നാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്.
അബുദാബിയില്‍ വെച്ചായിരിക്കും ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ച് നടക്കുക. ആശീര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. സായികുമാര്‍,ശിവജി ഗുരുവായൂര്‍, കലാഭവന്‍ ഷാജോണ്‍,ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍,വിവേക് ഒബ്‌റായി,ബാല,സാനിയ അയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











