'ഇത് ആര്യയയുടെ ഹാപ്പിയോ'? കാളിദാസിന്റെ ഉശിരത്തിപ്പെണ്ണ് ഗാനം വിവാദത്തിൽ...
ഗാനരംഗത്തിന്റെ അവസാന ഭാഗത്തിലെ നൃത്തരംഗം 'ഐ ഹേറ്റ് യൂ' എന്ന ഗാനത്തില്‍ നിന്നും കോപ്പിയടിച്ചതാണെന്നാണ് വിമര്‍ശനം
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആന്റ് മിസ് റൗഡിയിലെ ഗാനമാണ്. ശിരത്തിപ്പെണ്ണൊരുത്തി' എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അഫ്സൽഡ ആലപിച്ച ഈ മികച്ച പ്രതികരണമാണ് ഈ പാട്ടിന് ലഭിക്കുന്നത്. അപർണ്ണ ബാലമുരളി, കാളിദാസ് ജയറാം, ഗണപതി, വിഷ്ണു ഗോവിന്ദന്‍, ഷെബിന്‍ ബെന്‍സണ്‍, ശരത് തുടങ്ങിയവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പാട്ട് ഹിറ്റയതോടെ അഭിനന്ദനം മാത്രമല്ല വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്.

അല്ലു അർജുൻ, ജലീനിയ ഡിസൂസ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളത്തിലു സൂപ്പർ ഹിറ്റായ ഹാപ്പി എന്ന ചിത്രത്തിലെ ഐ ഹേറ്റ് യൂ എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് ഉശിരൻപ്പെണ്ണത്രേ.ഗാനരംഗത്തിന്റെ അവസാന ഭാഗത്തിലെ നൃത്തരംഗം 'ഐ ഹേറ്റ് യൂ' എന്ന ഗാനത്തില്‍ നിന്നും കോപ്പിയടിച്ചതാണെന്നാണ് വിമര്‍ശനം. കൂടാതെ ചിത്രത്തിലെ പ്രകടനത്തിൽ കാളിദാസിനെതിരേയും വിമർശനങ്ങൾ ഉയരുന്നുണ്ട്. താരം ഇനിയും വളരാനുണ്ടെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ കമന്റ്.
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് അരുണ്‍ വിജയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. റാപ്പ് ഭാഗം ആലപിച്ചിരിക്കുന്നത് ഗബ്ബിയാണ്. ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ അപർണ്ണയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











