ടൊവിനോ ചിത്രത്തിന്‌റെ ബിജിഎം ഉസൈന്‍ ബോള്‍ട്ടിന്‌റെ മോട്ടിവേഷണല്‍ വീഡിയോയില്‍

By Midhun Raj

ടൊവിനോ തോമസിന്‌റെതായി 2019ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു കല്‍ക്കി. പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്ത സിനിമ ടൊവിനോയുടെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ് കല്‍ക്കി എന്ന മാസ് ഹീറോ റോളിലാണ് ചിത്രത്തില്‍ നടന്‍ എത്തിയത്. ടൊവിനോയ്‌ക്കൊപ്പം സംയുക്ത മേനോന്‍, ശിവജിത്ത് പത്മനാഭന്‍, വിനി വിശ്വലാല്‍. സുധീഷ്, സൈജു കുറുപ്പ്, ഹരീഷ് ഉത്തമന്‍, ഇര്‍ഷാദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കല്‍ക്കി.

ussainbolt-tovinothomas

അതേസമയം കല്‍ക്കിയില്‍ ജേക്ക്‌സ് ബിജോയി ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും ശ്രദ്ധേയമായിരുന്നു. കൂട്ടത്തില്‍ ചിത്രത്തിലെ ബിജിഎമാണ് സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ തരംഗമായത്. അതേസമയം ലോകപ്രശസ്ത കായികതാരം ഉസൈന്‍ ബോള്‍ട്ടിന്‍റെ പുതിയ മോട്ടിവേഷണല്‍ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നതും ഈ ബിജിഎം ആണ്. ജീവിതം ഒരു യാത്രയാണ് നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക എന്ന ക്യാപ്ഷനൊപ്പമുളള ഉസൈന്‍ ബോള്‍ട്ടിന്റെ വീഡിയോയിലാണ് ടൊവിനോ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമുളളത്.

ഒരു മല്‍സരത്തില്‍ പരാജയപ്പെട്ട ഉസൈന്‍ ബോള്‍ട്ടിന്‌റെ വീഡിയോയും പിന്നീട് ലോകറെക്കോര്‍ഡ് കരസ്ഥമാക്കുന്ന താരത്തിന്റെ വീഡിയോയും എഡിറ്റ് ചെയ്ത് ഒന്നാക്കിയപ്പോഴാണ് ഈ ബിജിഎം കൂടി ചേര്‍ത്തത്. ഉസൈന്‍ ബോള്‍ട്ടിന്‌റെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് ഇത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ മലയാളികള്‍ക്കിടെയില്‍ വലിയ തരംഗമായിരിക്കുകയാണ്. 2019 ആഗസ്റ്റ് ഏട്ടിനായിരുന്നു ടൊവിനോ തോമസ് ചിത്രം കല്‍ക്കി റിലീസ് ചെയ്തത്. റിലീസ് ചെയ്യുന്നതിന് മുന്‍പ് കല്‍ക്കിയുടെ ആദ്യ ടീസര്‍ ട്രെന്‍ഡിംഗായിരുന്നു. ടൊവിനോ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മാസ് ടീസറായിരുന്നു തരംഗമായിരുന്നത്.

വീഡിയോ

Recommended Video

ഷൂട്ടിങ്ങിനിടെ ജയസൂര്യക്ക് ഉണ്ടായ അപകടത്തെക്കുറിച്ച്‌ സംവിധായകൻ | FilmiBeat Malayalam

മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X