»   » ഒട്ടകം ഉസ്താദ് ഹോട്ടലിന് പാരയായി

ഒട്ടകം ഉസ്താദ് ഹോട്ടലിന് പാരയായി

Posted By:
Subscribe to Filmibeat Malayalam
മലയാള സിനിമാപ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലിന്റെ റിലീസ് വീണ്ടും മാറ്റി. അഞ്ജലി മേനോന്‍ തിരക്കഥയിലൊരുങ്ങുന്ന സിനിമയിലെ ചില രംഗങ്ങളാണ് റിലീസ് വൈകിയ്ക്കാനിടയാക്കിയിരിക്കുന്നത്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ദുല്‍ക്കര്‍ സല്‍മാനും നിത്യ മേനോനും ഒട്ടകസവാരി ചെയ്യുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഈ രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് വൈല്‍ഡ് ലൈഫ് അതോറിറ്റിയുടെ അനുമതി ലഭിയ്ക്കാത്തതാണ് റിലീസ് വൈകിയ്ക്കാനിടയാക്കിയത്.

നേരത്തെ പല തവണ റിലീസ് തെറ്റിച്ച ഉസ്താദ് ഹോട്ടല്‍ ജൂണ്‍ 22ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു അണിയറക്കാര്‍ അവസാനം അറിയിച്ചിരുന്നത്. അഞ്ജലി മേനോന്‍-അന്‍വര്‍ റഷീദ് ടീം ഒന്നിയ്ക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ കാത്തിരിയ്ക്കുന്നത്. സെക്കന്റ് ഷോയ്ക്ക് ശേഷം ദുല്‍ക്കര്‍ നായകനാവുന്ന ചിത്രം നടനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകവുമാണ്.

അടുത്തിടെ ജയറാം നായകനായ തിരുവമ്പാടി തമ്പാന്റെ റിലീസും സമാനമായ കാരണങ്ങളാല്‍ വൈകിയിരുന്നു. ചിത്രത്തില്‍ ആനകളെ ഉള്‍പ്പെടുത്തിയതാണ് തിരുവമ്പാടി തമ്പാന് അന്ന് വിനയായത്.

English summary
The release of ‘Ustad Hotel’, the Anwar Rasheed film that has been scripted by Anjali Menon has been postponed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam