ഉസ്താദ് ഹോട്ടലിന് തെലുങ്കില്‍ 'ജാതക'മെഴുതുന്നു!
ഒത്തിരി അന്യഭാഷ ചിത്രങ്ങള്‍ ഡബ്ബ് ചെയ്ത് നമ്മള്‍ മലയാളത്തില്‍ കാണാറുണ്ട്. ആസ്വാദനത്തിന് അല്ലറ ചില്ലറ പ്രയാസങ്ങള്‍ അല്ലു അര്‍ജ്ജുന്റെയൊക്കെ ഡബ്ബ് ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ കേരളക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്.
അതുപോലെ കേരളത്തിലെ സിനിമകള്‍ക്കും തെലുങ്ക് ഇന്റസ്ട്രിയില്‍ ആരാധകരുണ്ട്. അന്‍വര്‍ റഷീദിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഉസ്താദ് ഹോട്ടല്‍ ഡബ്ബ് ചെയ്ത് തെലുങ്കിലേക്ക് പോകുകയാണ്.

ജാതക എന്നാണ് തെലുങ്ക് വേര്‍ഷന് പേര്‍ നല്‍കിയിരിയ്ക്കുന്നത്. നിത്യ മേനോനും ദുല്‍ഖര്‍ സല്‍മാനും താരജോഡികളായെത്തിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് അഞ്ജലി മേനോനാണ്.
കോഴിക്കോട്ടെ ഉസ്താദ് ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 2012 ല്‍ റിലീസ് ചെയ്ത ചിത്രം മലയാള സിനിമയെ സംബന്ധിച്ച് മാറ്റങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു. ചിത്രത്തിലെ ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകളും ഹിറ്റാണ്


Click it and Unblock the Notifications











